---
title: "ഇന്ധന വില വര്‍ദ്ധനവിനെതിരെ യുഡിഎഫ്  പ്രതിഷേധം ശക്തമാക്കും ;20 ന് സായാഹ്ന ധര്‍ണ്ണ"
english_title: "UDF opposes fuel price hike Protests will intensify; dharna on 20th evening"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41900/udf-opposes-fuel-price-hike-protests-will-intensify-dharna-on-20th-evening"
published_at: "2022-05-10T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a4b632ff2f_udf -pradeep chombala-.jpg"
keywords: []
---

# ഇന്ധന വില വര്‍ദ്ധനവിനെതിരെ യുഡിഎഫ്  പ്രതിഷേധം ശക്തമാക്കും ;20 ന് സായാഹ്ന ധര്‍ണ്ണ

> **Lead Summary:** **വടകര : **പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധനവിലും , അടുക്കള പൂട്ടുന്ന വിധത്തില്‍ പാചകവാതക സിലിണ്ടറിന്റെ വില കുത്തനെ ഉയര്‍ത്തിയ നടപടിക്കെതിരെയും, വികസനത്തിന്റെ മറവില്‍ ജനങ്ങളെ ദുരിതത്തിലാക്കുന്ന കെ റെയില്‍പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടും പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യു ഡി എഫ് വടകര നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

## Article Content

**വടകര : **പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധനവിലും , അടുക്കള പൂട്ടുന്ന വിധത്തില്‍ പാചകവാതക സിലിണ്ടറിന്റെ വില കുത്തനെ ഉയര്‍ത്തിയ നടപടിക്കെതിരെയും, വികസനത്തിന്റെ മറവില്‍ ജനങ്ങളെ ദുരിതത്തിലാക്കുന്ന കെ റെയില്‍പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടും പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യു ഡി എഫ് വടകര നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

പ്രക്ഷോഭത്തിന്റെ ഭാഗമായി മെയ് ഇരുപതിന് മുന്‍സിപ്പല്‍, പഞ്ചായത്ത് തലങ്ങളില്‍ സായാഹ്ന ധര്‍ണ്ണ നടത്തും. പ്രക്ഷോഭ പരിപാടി വിജയിപ്പിക്കാന്‍ പ്രാദേശികതല കണ്‍വെഷനുകള്‍ വിളിച്ച് ചേര്‍ക്കും.

യോഗത്തില്‍ ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷണന്‍, കണ്‍വീനര്‍ എന്‍.പി.അബ്ദുള്ള ഹാജി, പുറന്തോടത്ത് സുകുമാരന്‍,എം.സി. വടകര, ബാബു ഒഞ്ചിയം, പ്രദീപ് ചോമ്പാല, ഒ.കെ.കുഞ്ഞബ്ദുള്ള,,എന്‍. രാജരാജന്‍, പി.എം മുസ്തഫ, സതീശന്‍ കുരിയാടി ,പി.ബാബുരാജ്, പി.വി.അരവിന്ദന്‍, വി.കെ.പ്രേമന്‍, നടക്കല്‍ വിശ്വന്‍ , രാജഗോപാല്‍ രയരോത്ത്,കെ.കെ.കുഞ്ഞമ്മദ്, കെ.കെ.ഹാഷിം പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41900/udf-opposes-fuel-price-hike-protests-will-intensify-dharna-on-20th-evening)