---
title: "വടകര പുതിയ ബസ്  സ്റ്റാന്റിന് സമീപം തീപിടുത്തം"
english_title: "fire in vatakara new busstand "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41920/fire-in-vatakara-new-busstand"
published_at: "2022-05-10T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627aaeafd01a4_fire in vatakara .jpg"
keywords: []
---

# വടകര പുതിയ ബസ്  സ്റ്റാന്റിന് സമീപം തീപിടുത്തം

> **Lead Summary:** വടകര: വടകര പുതിയ ബസ് സ്റ്റാന്റിന് സമീപം കെട്ടത്തിന് തീപിടിച്ചത് നഗരവാസികളില്‍ ഭീതി പരത്തി. പാര്‍ക്ക് റോഡ് തുടങ്ങുന്ന ഭാഗത്താണ് ചൊവ്വാഴ്ച വൈകീട്ട് തീ പിടുത്തമുണ്ടായത്.

## Article Content

വടകര: വടകര പുതിയ ബസ് സ്റ്റാന്റിന് സമീപം കെട്ടത്തിന് തീപിടിച്ചത് നഗരവാസികളില്‍ ഭീതി പരത്തി. പാര്‍ക്ക് റോഡ് തുടങ്ങുന്ന ഭാഗത്താണ് ചൊവ്വാഴ്ച വൈകീട്ട് തീ പിടുത്തമുണ്ടായത്.

കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ബ്ലോണ്ട് ജെന്‍സ് ബ്യൂട്ടി പാര്‍ലറിനാണ് തീപിടിച്ചു.. വിവരമറിഞ്ഞ് വടകര ഫയര്‍ സ്റ്റേഷനിലെ ഗ്രേഡ് അസി: സ്റ്റേഷന്‍ ഓഫീസര്‍മാരായ സുജാത് . കെ.എസ്. സജീവന്‍ ടി എന്നിവരുടെ നേതൃത്വത്തില്‍ 2 യുണിറ്റ് സേന സംഭവസ്ഥലത്ത് എത്തി തീ അണച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സംഭവത്തിന് കാരണമെന്ന് അനുമാനിക്കുന്നു..

ധാരാളം വ്യപാര സമുചയങ്ങള്‍ ഉള്‍പെട്ട ഏരിയയിലെ തീ പിടിത്തം വ്യാപാരികളെ ഭീതിലാഴ്ത്തിയിരുന്നു. ഫയര്‍ഫോഴ്‌സിന്റെ സമയോജിതമായ ഇടപെടല്‍ മൂലമാണ് വന്‍ അപകടം ഒഴിവായത്.

ഫയര്‍& റെസ്‌ക്യൂ ഓഫീസര്‍മാരായ അനീഷ് ഒ, ഷാഗില്‍ കെ വിവേക്. പി.ടി., രാഗിന്‍ കുമാര്‍, ആദര്‍ശ് വി.കെ, വിപിന്‍.എം, അഭിലാഷ്.എസ്, വിപിന്‍. വി.സി, പ്രജിത്ത് നാരായണന്‍, ഹോംഗാര്‍ഡ് ഹരിഹരന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. മാസങ്ങള്‍ക്ക് മുമ്പ് സമീപത്തെ കെട്ടിടത്തില്‍ വന്‍ തീപിടുത്തമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41920/fire-in-vatakara-new-busstand)