---
title: "എസ്.ഡി.പി.ഐ അക്രമത്തില്‍ പ്രതിഷേധിച്ച് വടകരയില്‍ നാളെ മുസ്ലീംലീഗ് പ്രതിഷേധ മാര്‍ച്ച്"
english_title: "Vadakara in protest of SDPI violence Youth League protest march tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41934/vadakara-in-protest-of-sdpi-violence-youth-league-protest-march-tomorrow"
published_at: "2022-05-10T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a7015a990a_myl -vatakara.jpg"
keywords: []
---

# എസ്.ഡി.പി.ഐ അക്രമത്തില്‍ പ്രതിഷേധിച്ച് വടകരയില്‍ നാളെ മുസ്ലീംലീഗ് പ്രതിഷേധ മാര്‍ച്ച്

> **Lead Summary:** **വടകര**: പുതുപ്പണം കറുകയില്‍ പ്രദേശത്ത് തങ്ങളുടെ പ്രവര്‍ത്തകര്‍ നിരന്തരം അക്രമിക്കപ്പെടുകയാണെന്ന് മുസ്ലീംലീഗ് നേതൃത്വം. നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ത്ത് കലാപമേഖലയായി മാറ്റാന്‍ വേണ്ടി നിരന്തരം ഗുണ്ടാ ആക്രമണം നടത്തുന്ന എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് ഗുണ്ടകളെ നിലക്ക് നിര്‍ത്താന്‍ പോലീസ് തയ്യാറാകണമെന്ന് വടകര മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരണക്കണമെന്ന് നാളെ വടകരയില്‍ മുസ്ലീംലീഗ് ലീഗ് പ്രതിഷേധ പ്രകടനവും പൊതുയോഗം സംഘടിപ്പിക്കുന്നു. നാളെ വൈകീട്ട് 4.30 ന് സി കെ ജംഗ്ഷനിലാണ് പൊതുയോഗം.

## Article Content

**വടകര**: പുതുപ്പണം കറുകയില്‍ പ്രദേശത്ത് തങ്ങളുടെ പ്രവര്‍ത്തകര്‍ നിരന്തരം അക്രമിക്കപ്പെടുകയാണെന്ന് മുസ്ലീംലീഗ് നേതൃത്വം. നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ത്ത് കലാപമേഖലയായി മാറ്റാന്‍ വേണ്ടി നിരന്തരം ഗുണ്ടാ ആക്രമണം നടത്തുന്ന എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് ഗുണ്ടകളെ നിലക്ക് നിര്‍ത്താന്‍ പോലീസ് തയ്യാറാകണമെന്ന് വടകര മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരണക്കണമെന്ന് നാളെ വടകരയില്‍ മുസ്ലീംലീഗ് ലീഗ് പ്രതിഷേധ പ്രകടനവും പൊതുയോഗം സംഘടിപ്പിക്കുന്നു. നാളെ വൈകീട്ട് 4.30 ന് സി കെ ജംഗ്ഷനിലാണ് പൊതുയോഗം.

** മുഴുവന്‍ അക്രമികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് **

പുതുപ്പണം കറുകയില്‍ പ്രദേശത്ത് സമാധാനാന്തരീക്ഷം തകര്‍ത്ത് കലാപമേഖലയായി മാറ്റാന്‍ വേണ്ടി നിരന്തരം ഗുണ്ടാ ആക്രമണം നടത്തുന്ന എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് ഗുണ്ടകളെ നിലക്ക് നിര്‍ത്താന്‍ വടകര പോലീസ് തയ്യാറാകണമെന്ന് വടകര മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ വീടുകളും, വീട്ടില്‍ കയറി സ്ത്രീകളെയും ആക്രമിക്കുന്ന ഇത്തരം ഗുണ്ടകളെ സമൂഹം ഒറ്റപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

യാതൊരു പ്രകോപനവുമില്ലാതെയാണ് ഇന്നലെ എസ്.ഡി.പി.ഐക്കാര്‍ ആക്രമണം അഴിച്ച് വിട്ടത്. പോലീസിന്റെ പക്ഷപാതപരമായ പ്രവര്‍ത്തനമാണ് ഗുണ്ടകള്‍ക്ക് ആക്രമണം നടത്താന്‍ പ്രചോദനമാകുന്നത്. മുഴുവന്‍ അക്രമികളെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

എ.വി.സനീദ്, അന്‍സീര്‍ പനോളി, എന്‍.പി.ഹംസ, താഹപാക്കയില്‍, യൂനസ് ആവിക്കല്‍, ഹലീം വൈക്കിലേരി, മുനീര്‍ പനങ്ങോട്ട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41934/vadakara-in-protest-of-sdpi-violence-youth-league-protest-march-tomorrow)