---
title: "മടപ്പള്ളിയില്‍ നിന്നും ചന്ദന  മരം മുറിച്ചു കടത്തിയതായി പരാതി "
english_title: "Chandana Tree  Madappally Complaint of timber smuggling"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41954/chandana-tree-madappally-complaint-of-timber-smuggling"
published_at: "2022-05-10T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a7fe6bd461_sandal wood photo.jpg"
keywords: []
---

# മടപ്പള്ളിയില്‍ നിന്നും ചന്ദന  മരം മുറിച്ചു കടത്തിയതായി പരാതി 

> **Lead Summary:** **വടകര: **വീട്ടുമുറ്റത്തുനിന്ന് ചന്ദനമരം മോഷ്ടാക്കള്‍ മുറിച്ചുകടത്തിയതായി പരാതി. മടപ്പള്ളി കോളജിനു സമീപമുള്ള വീട്ടു മുറ്റത്തെ ചന്ദനമരമാണ് മോഷണം പോയത്. മടപ്പള്ളി അനില്‍ വിഹാറില്‍ ഓമന അശോകിന്റെ വീട്ടുമുറ്റത്ത് 35 വര്‍ഷത്തോളം പഴക്കമുള്ള ചന്ദനമരമാണ് മുറിച്ചു കടത്തിയത്.

## Article Content

**വടകര: **വീട്ടുമുറ്റത്തുനിന്ന് ചന്ദനമരം മോഷ്ടാക്കള്‍ മുറിച്ചുകടത്തിയതായി പരാതി. മടപ്പള്ളി കോളജിനു സമീപമുള്ള വീട്ടു മുറ്റത്തെ ചന്ദനമരമാണ് മോഷണം പോയത്. മടപ്പള്ളി അനില്‍ വിഹാറില്‍ ഓമന അശോകിന്റെ വീട്ടുമുറ്റത്ത് 35 വര്‍ഷത്തോളം പഴക്കമുള്ള ചന്ദനമരമാണ് മുറിച്ചു കടത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സം ഭവം. ഓമനയും മകളും മാത്രമാണ് ഈ വീട്ടില്‍ താമസം. രാത്രിയില്‍ ശക്തമായ മഴയായതിനാല്‍ വീട്ടുകാര്‍ രാവിലെയാണ് വിവരം അറിഞ്ഞത്.

ദിവസങ്ങള്‍ക്കു മുമ്പ് ചന്ദനമരം വില്‍പനക്കെടുക്കാന്‍ ഒരാള്‍ വീട്ടില്‍ എത്തിയിരുന്നെങ്കില്‍ മരം നല്‍കിയിരുന്നില്ല.

പിതാവ് നട്ടുവളര്‍ത്തിയ മരമായതിനാല്‍ ഇപ്പോള്‍ വില്‍ക്കുന്നില്ലെന്ന മറുപടിയാണ് നല്‍കിയിരുന്നത്. ഇതുസംബന്ധിച്ച് വീട്ടുടമ ചോമ്പാല പൊലീസില്‍ പ രാതി നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41954/chandana-tree-madappally-complaint-of-timber-smuggling)