---
title: "സി പി ഐ ഏറാമല ലോക്കല്‍ സമ്മേളനത്തിന് സമാപനം  "
english_title: " Conclusion of CPI Eramala Local Conference"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41971/conclusion-of-cpi-eramala-local-conference"
published_at: "2022-05-10T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a920905876_cpi eramala.jpg"
keywords: []
---

# സി പി ഐ ഏറാമല ലോക്കല്‍ സമ്മേളനത്തിന് സമാപനം  

> **Lead Summary:** **ഓര്‍ക്കാട്ടേരി:** സിപിഐ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഓര്‍ക്കാട്ടേരി 'എം ടി നാണു നഗറി' ല്‍ നടന്ന ഏറാമല ലോക്കല്‍ സമ്മേളനം പാര്‍ട്ടി സംസ്ഥാന സമിതി അംഗം വി പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എന്‍ എം ബിജു അധ്യക്ഷത വഹിച്ചു.

## Article Content

**ഓര്‍ക്കാട്ടേരി:** സിപിഐ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഓര്‍ക്കാട്ടേരി 'എം ടി നാണു നഗറി' ല്‍ നടന്ന ഏറാമല ലോക്കല്‍ സമ്മേളനം പാര്‍ട്ടി സംസ്ഥാന സമിതി അംഗം വി പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എന്‍ എം ബിജു അധ്യക്ഷത വഹിച്ചു.

സ്വാഗത സംഘം കണ്‍വീനര്‍ ഇ രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ അജയ് ആവള, എ കെ കുഞ്ഞിക്കണാരന്‍, വടകര മണ്ഡലം സെക്രട്ടറി ആര്‍ സത്യന്‍,വടകര നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ പി സജീവ് കുമാര്‍, പി ഉസ്മാന്‍ എന്നിവര്‍ പൊതുസമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

കോവിഡ് കാലത്ത് രോഗികളെ ആശുപത്രിയെലെത്തിക്കുന്നതിന് പി പി കിറ്റും ധരിച്ച് അര്‍പ്പണ ബോധത്തോടെ രണ്ടു മാസം തുടര്‍ച്ചയായി പ്രവര്‍ത്തിച്ച സി എം അനീഷ് കുമാര്‍, ബിജില്‍ ബാബു എന്നിവരെ വി പി ഉണ്ണികൃഷ്ണന്‍ ഉപഹാരം നല്‍കി ആദരിച്ചു.

ആര്‍ കെ ഗംഗാധരന്‍, സി ബാബു, ടി പി റഷീദ്, എം സുനില്‍ കുമാര്‍, കെ കെ രഞ്ജീഷ്, ഒ എം അശോകന്‍, സി പി ബാബു, കെ ടി സുരേഷ്, മനോജ് താപു, സൗമ്യ കെ പി, റോഷി, വിനോദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41971/conclusion-of-cpi-eramala-local-conference)