---
title: "ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികവ് തെളിയിച്ച്  ചോറോട്ഗ്രാമ പഞ്ചായത്ത്"
english_title: "Chorot   grama Panchayat excels in Rural Employment Guarantee Scheme"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41980/chorot-grama-panchayat-excels-in-rural-employment-guarantee-scheme"
published_at: "2022-05-10T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a9da634bc9_k p girija.jpg"
keywords: []
---

# ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികവ് തെളിയിച്ച്  ചോറോട്ഗ്രാമ പഞ്ചായത്ത്

> **Lead Summary:** **വടകര**: ചോറോട്ഗ്രാമ പഞ്ചായത്തിന് മറ്റൊരു പൊന്‍തൂവല്‍ കൂടി. വടകര ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കി ചോറോട്ഗ്രാമ പഞ്ചായത്ത് മാതൃകയായി.

## Article Content

**വടകര**: ചോറോട്ഗ്രാമ പഞ്ചായത്തിന് മറ്റൊരു പൊന്‍തൂവല്‍ കൂടി. വടകര ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കി ചോറോട്ഗ്രാമ പഞ്ചായത്ത് മാതൃകയായി.

പദ്ധതിയുടെ മഹത്തായ ലക്ഷ്യം കൈവരിച്ച ചോറോട് ഗ്രാമ പഞ്ചായത്തിന് വടകര ബ്ലോക്കിന്റെ വക പ്രത്യേക ആദരവ് ലഭിച്ചു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജയില്‍ നിന്നും മികവിനുള്ള പുരസ്‌കാരം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രി പി.പി.ചന്ദ്രശേഖരന്‍ , സെക്രട്ടറി ശ്രീമതി നിഷ. എന്‍. തയ്യില്‍ എന്നിവര്‍ ഏറ്റുവാങ്ങി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41980/chorot-grama-panchayat-excels-in-rural-employment-guarantee-scheme)