---
title: " ലോകനാര്‍കാവ് തീര്‍ഥാടന ടൂറിസം പദ്ധതിക്ക് കൂടുതല്‍ തുക വകയിരുത്തി "
english_title: "More on Lokanarkavu Pilgrimage Tourism Project Amount allocated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42008/more-on-lokanarkavu-pilgrimage-tourism-project-amount-allocated"
published_at: "2022-05-11T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b295bbabc0_lokanarkavu temple.jpg"
keywords: []
---

#  ലോകനാര്‍കാവ് തീര്‍ഥാടന ടൂറിസം പദ്ധതിക്ക് കൂടുതല്‍ തുക വകയിരുത്തി 

> **Lead Summary:** **വടകര : **ലോകനാര്‍കാവ് തീര്‍ഥാടനടൂറിസം വികസനപദ്ധതിക്ക് അനുവദിച്ച തുകയില്‍ വര്‍ധനവരുത്തി സര്‍ക്കാര്‍ ഭരണാനുമതി പുതുക്കിയതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റര്‍ എം എല്‍ എ അറിയിച്ചു.

## Article Content

**വടകര : **ലോകനാര്‍കാവ് തീര്‍ഥാടനടൂറിസം വികസനപദ്ധതിക്ക് അനുവദിച്ച തുകയില്‍ വര്‍ധനവരുത്തി സര്‍ക്കാര്‍ ഭരണാനുമതി പുതുക്കിയതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റര്‍ എം എല്‍ എ അറിയിച്ചു.

നേരത്തേ 3.60 കോടി രൂപയുടെ ഭരണാനുമതിയാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. എന്നാല്‍, ചില ഘടകങ്ങള്‍കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനാലും ഡി.എസ്.ആര്‍. നിരക്ക് വര്‍ധിച്ച സാഹചര്യത്തിലും 4.50 കോടി രൂപയുടെ ഭരണാനുമതിയാണ് ഇപ്പോള്‍ കിട്ടിയതെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎല്‍എ പറഞ്ഞു.

പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് നിയമസഭയില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ പദ്ധതി വേഗത്തില്‍ നടപ്പാക്കാന്‍വേണ്ട എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉറപ്പുനല്‍കിയതായി എം.എല്‍.എ. വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42008/more-on-lokanarkavu-pilgrimage-tourism-project-amount-allocated)