---
title: "ഒഞ്ചിയത്ത് തെങ്ങ് വീണ് വീട് തകര്‍ന്നു"
english_title: "In Onchiyam, a coconut  tree fell and a house collapsed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42011/in-onchiyam-a-coconut-tree-fell-and-a-house-collapsed"
published_at: "2022-05-11T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b307005034_rain vatakara .jpg"
keywords: []
---

# ഒഞ്ചിയത്ത് തെങ്ങ് വീണ് വീട് തകര്‍ന്നു

> **Lead Summary:** **വടകര:** അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റും തുടരുകയാണ്.

## Article Content

**വടകര:** അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റും തുടരുകയാണ്.

ഇന്നലെ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഒഞ്ചിയത്ത് തെങ്ങ് വീണ് വീട് തകര്‍ന്നു. തട്ടോളിക്കര കുമ്മയില്‍ കുനിയില്‍ മോഹനന്റെ വീടിനു സാരമായ നാശം സംഭവിച്ചത്.

അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങഴില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42011/in-onchiyam-a-coconut-tree-fell-and-a-house-collapsed)