---
title: "അടുക്കള പെന്‍ഷന്‍ വേണ്ട;  ലീഗ്  അംഗത്തിന്റെ സ്വകാര്യബില്ലിനെതിരെ കെ.കെ രമ എംഎല്‍എ "
english_title: "KK Rema MLA against the league member's private bill"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4207/kk-rema-mla-against-the-league-members-private-bill"
published_at: "2021-10-08T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61604049e683d_kk rama mla.jpg"
keywords: []
---

# അടുക്കള പെന്‍ഷന്‍ വേണ്ട;  ലീഗ്  അംഗത്തിന്റെ സ്വകാര്യബില്ലിനെതിരെ കെ.കെ രമ എംഎല്‍എ 

> **Lead Summary:** വടകര: കേരളത്തിലെ വീട്ടമ്മമാരുടെ സേവനത്തിനു പരിഗണന നല്‍കുന്നതിനായി കേരള വീട്ടമ്മമാരുടെ ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ചു പ്രതിപക്ഷ എം.എല്‍.എ വി.ടി ഇബ്രാഹിം അവതരിപ്പിച്ച ബില്ലിനെതിരെ ആഞ്ഞടിച്ചു കെ.കെ.രമ എം.എല്‍.എ.

## Article Content

വടകര: കേരളത്തിലെ വീട്ടമ്മമാരുടെ സേവനത്തിനു പരിഗണന നല്‍കുന്നതിനായി കേരള വീട്ടമ്മമാരുടെ ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യമുന്നയിച്ചു പ്രതിപക്ഷ എം.എല്‍.എ വി.ടി ഇബ്രാഹിം അവതരിപ്പിച്ച ബില്ലിനെതിരെ ആഞ്ഞടിച്ചു കെ.കെ.രമ എം.എല്‍.എ.

കേള്‍ക്കുമ്പോള്‍ വളരെ സ്ത്രീ സൗഹൃദമെന്നു തോന്നാമെങ്കിലും അടിസ്ഥാനപരമായി പെണ്ണിനെ അടുക്കളയില്‍ തന്നെ തളച്ചിടാനുള്ള ഉപാധിയായെ ഈ ബില്‍ ഉപകരിക്കൂ എന്ന് രമ പറഞ്ഞു. സ്ത്രീകള്‍ അടുക്കളയില്‍ മാത്രം കഴിയേണ്ടവരല്ല, അടുക്കള ജോലിക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തിയല്ല സഭ സ്ത്രീകളോട് നീതി കാണിക്കേണ്ടത്.

അവര്‍ക്ക് സ്വന്തമായി തൊഴില്‍ ചെയ്യാനും സ്വതന്ത്രമായി വരുമാനമുണ്ടാക്കാനും കഴിയും വിധം അടുക്കളയില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്. ഒരു പുസ്തകം വായിക്കാനോ, സ്വതന്ത്രമായി ചിന്തിക്കാനോ, ചെറു വിനോദങ്ങളില്‍ ഏര്‍പ്പാടന്‍ പോലും കഴിയാതെ അടുക്കള ജോലിയില്‍ കുടുങ്ങി കിടക്കുകയാണ് സ്ത്രീകള്‍. ക്ഷേമനിധി ഏര്‍പ്പെടുത്തി വീണ്ടും അവരുടെ തളച്ചിടുന്നതിനു പകരം പൊതുഅടുക്കള എന്ന പുരോഗമന ചിന്തയിലേക്കാണ് നമ്മുടെ സഭ എത്തിച്ചേരേണ്ടതു എന്നും രമ കൂട്ടിചേര്‍ത്തു. പ്രതിപക്ഷത്തുനിന്ന് മുസ്ലീം ലീഗ് പ്രതിനിധി ടി.വി ഇബ്രാഹിമാണ് സ്വകാര്യ ബില്‍ കൊണ്ടുവന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4207/kk-rema-mla-against-the-league-members-private-bill)