---
title: "പുതുപ്പണം സംഘര്‍ഷം ; വടകരയില്‍ രണ്ട് എസ് ഡി പിഐ  പ്രവര്‍ത്തകര്‍ അറസ്റ്റില്‍"
english_title: "onflic in puthuppanm; Two SDPI activists arrested in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42118/onflic-in-puthuppanm-two-sdpi-activists-arrested-in-vadakara"
published_at: "2022-05-11T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627b9d93c0a0d_sdpi workers .jpg"
keywords: []
---

# പുതുപ്പണം സംഘര്‍ഷം ; വടകരയില്‍ രണ്ട് എസ് ഡി പിഐ  പ്രവര്‍ത്തകര്‍ അറസ്റ്റില്‍

> **Lead Summary:** **വടകര:** കഴിഞ്ഞ ദിവസം പുതുപ്പണം കറുകയില്‍ ഭാഗത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് എസ്്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ കറുകയില്‍ പള്ളിതാഴെ കുനിയില്‍ താഹ, സി കെ മുക്കില്‍ എടത്തില്‍ റാഷിദ് എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ്് ചെയ്തത്.

## Article Content

**വടകര:** കഴിഞ്ഞ ദിവസം പുതുപ്പണം കറുകയില്‍ ഭാഗത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് എസ്്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ കറുകയില്‍ പള്ളിതാഴെ കുനിയില്‍ താഹ, സി കെ മുക്കില്‍ എടത്തില്‍ റാഷിദ് എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ്് ചെയ്തത്.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് 11 ഓളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അതില്‍ രണ്ട് പേരെയാണ് ഇന്ന് അറസ്റ്റ്് ചെയതത്.

കറുകയില്‍ ഭാഗത്ത് എസ് ഡി പിഐ ഏകപക്ഷീയമായ തങ്ങളുടെ പ്രവര്‍ത്തകരെ അക്രമിക്കുകയാണെന്നാണ് ലീഗ് നേതൃത്വം ആരോപിക്കുന്നത്. കഴിഞ്ഞ ദിവസത്തെ എസ് ഡി പിഐ അക്രമത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതിയുണ്ട്.

അക്രമത്തിന് നേതൃത്വം നല്‍കിയ മുഴുവന്‍ ക്രിമിനലുകളെ അറസ്റ്റ്് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് പ്രക്ഷോഭ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42118/onflic-in-puthuppanm-two-sdpi-activists-arrested-in-vadakara)