---
title: "വെള്ളികുളങ്ങര കിണര്‍ ദുരന്തത്തിന് 20 വയസ്സ്  ; സഹപ്രവര്‍ത്തകരുടെ ഓര്‍മ്മ പുതുക്കി അഗ്നിരക്ഷാസേന"
english_title: "20 years to the Vellikulangara well tragedy Firefighters refresh the memory of colleagues"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42147/20-years-to-the-vellikulangara-well-tragedy-firefighters-refresh-the-memory-of-colleagues"
published_at: "2022-05-11T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627bba123e2b7_tp mla .jpg"
keywords: []
---

# വെള്ളികുളങ്ങര കിണര്‍ ദുരന്തത്തിന് 20 വയസ്സ്  ; സഹപ്രവര്‍ത്തകരുടെ ഓര്‍മ്മ പുതുക്കി അഗ്നിരക്ഷാസേന

> **Lead Summary:** **വടകര: ** വെള്ളികുളങ്ങര കിണര്‍ ദുരന്തത്തിന് ഇന്ന് 20 വര്‍ഷം തികയും. കേരള ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ദുരന്തമായിരുന്നു വെള്ളികുളങ്ങര കിണര്‍ ദുരന്തം. സേനാംഗങ്ങളായ എം ജാഫര്‍, ബി അജിത് കുമാര്‍, കെ കെ രാജന്‍, എന്നിവരായിരുന്നു രക്ഷാ പ്രവര്‍ത്തനത്തിനിടെ ജീവന്‍ പൊലിഞ്ഞവര്‍.

## Article Content

**വടകര: ** വെള്ളികുളങ്ങര കിണര്‍ ദുരന്തത്തിന് ഇന്ന് 20 വര്‍ഷം തികയും. കേരള ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ദുരന്തമായിരുന്നു വെള്ളികുളങ്ങര കിണര്‍ ദുരന്തം. സേനാംഗങ്ങളായ എം ജാഫര്‍, ബി അജിത് കുമാര്‍, കെ കെ രാജന്‍, എന്നിവരായിരുന്നു രക്ഷാ പ്രവര്‍ത്തനത്തിനിടെ ജീവന്‍ പൊലിഞ്ഞവര്‍.

അപരന്റെ ജീവന് സ്വന്തം ജീവനെക്കാള്‍ വില നല്‍കി സേവന സന്നദ്ധതക്കിടെ മരണം തട്ടിയെടുക്കുകയായിരുന്നു. 2002 മെയ് മാസം 11 നാണ് നാടിനെ നടുക്കിയ സംഭവം. കിണര്‍ കുഴിക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ മണ്ണിനടിയില്‍പെടുകയായിരുന്നു. ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ കിണറ്റിലകപ്പെട്ട തൊഴിലാളികളെ രക്ഷിക്കുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പെടുന്നത്.

മണ്ണ് മാറ്റി ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി രണ്ടാമത്തെ തൊഴിലാളിയെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് അപകടം. അപകട മുഖത്ത് കൂടുതല്‍ ഉര്‍ജസ്വലതയോടെ സുരക്ഷ ഉറപ്പാക്കി കൂടുതല്‍ ഇടപെടേണ്ട ആവശ്യകത ഓര്‍മപ്പെടുത്തുന്ന സംഭവം കൂടിയാണ് വെള്ളികുളങ്ങര കിണര്‍ ദുരന്തം.

ഈ വര്‍ഷത്തെ അനുസ്മരണ സമ്മേളനം കെ എഫ് എസ്. എ കോഴിക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു . പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ എഫ് എസ്. എ മേഖല സെക്രട്ടറി സജിത്ത് എസ്. ബി. സ്വാഗതം പറഞ്ഞു. ജോയിന്റ്് സെക്രട്രറി സുധീഷ് കെ അധ്യക്ഷത വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ നിഷ,കെ എഫ് എസ്. എ ( KFSA) സംസ്ഥാന പ്രസിഡന്റ് എ. ഷജില്‍ കുമാര്‍ , വടകര സ്റ്റേഷന്‍ ഓഫിസര്‍ കെ. അരുണ്‍ , കൊയിലാണ്ടി സ്റ്റേഷന്‍ ഓഫിസര്‍ സിപി ആനന്ദന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

പ്രോഗ്രാം ചെയര്‍മാന്‍ വിജിത്ത്കുമാര്‍ നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം വടകരയില്‍ നിലയത്തില്‍ നടന്ന കിണര്‍ ദുരന്ത അനുസ്മരണം ഏവര്‍ റോളിംഗ് വോളിമ്പോള്‍ ടൂര്‍ണമെന്റ് വിജയിക്കള്‍ക്കുള്ള ട്രോഫിയും ടി.പി. രാമകൃഷ്ണന്‍ നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42147/20-years-to-the-vellikulangara-well-tragedy-firefighters-refresh-the-memory-of-colleagues)