---
title: "കറുകയില്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണം ലീഗിന്റെ  രാഷ്ട്രീയ ഫാഷിസമെന്ന് എസ്ഡിപിഐ"
english_title: "Of the League due to conflicts in Karuka SDPI calls it political fascism"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42153/of-the-league-due-to-conflicts-in-karuka-sdpi-calls-it-political-fascism"
published_at: "2022-05-11T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627bbff78e231_sdpi flag.jpg"
keywords: []
---

# കറുകയില്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണം ലീഗിന്റെ  രാഷ്ട്രീയ ഫാഷിസമെന്ന് എസ്ഡിപിഐ

> **Lead Summary:** വടകര: കറുകയില്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണം ലീഗിന്റെ രാഷ്ട്രീയ ഫാഷിസമാണെന്ന് എസ്ഡിപിഐ വടകര മണ്ഡലം പ്രസിഡണ്ട് ഷംസീര്‍ ചോമ്പാല പ്രസ്താവിച്ചു. കറുകയില്‍ പതുപ്പണം മേഖലയില്‍ ലീഗ് രാഷ്ട്രീയത്തോട് വിട പറഞ്ഞ് നിരവധി പേര്‍ എസ് ഡി പി ഐ ല്‍ അംഗത്വമെടുത്തിരുന്നു.

## Article Content

വടകര: കറുകയില്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണം ലീഗിന്റെ രാഷ്ട്രീയ ഫാഷിസമാണെന്ന് എസ്ഡിപിഐ വടകര മണ്ഡലം പ്രസിഡണ്ട് ഷംസീര്‍ ചോമ്പാല പ്രസ്താവിച്ചു. കറുകയില്‍ പതുപ്പണം മേഖലയില്‍ ലീഗ് രാഷ്ട്രീയത്തോട് വിട പറഞ്ഞ് നിരവധി പേര്‍ എസ് ഡി പി ഐ ല്‍ അംഗത്വമെടുത്തിരുന്നു.

ഇതില്‍ വിറളി പൂണ്ട ലീഗ് പ്രവര്‍ത്തകരാണ് എസ് ഡി പി ഐ പ്രവര്‍ത്തകരെ ആക്രമിച്ച് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത് .ഇരുപതോളം ലീഗ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് എസ് ഡി പി ഐ പ്രവര്‍ത്തകരായ ഹാഫിസിനെയും റിന്‍ഷാദിനെയും ക്രൂരമായി മര്‍ദ്ധിക്കുകയും കള്ളക്കേസിലൂടെ പുണ്യ റംസാന്‍ മാസത്തില്‍ പതിനെട്ടോളം ദിവസം ജയിലില്‍ കിടത്തുകയും ചെയ്തു. എന്നിട്ടും കലിയടങ്ങാത്ത ലീഗ് പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിക്കാനിറങ്ങിയ എസ് ഡി പി ഐ പ്രവര്‍ത്തകരെ വീണ്ടും മര്‍ദ്ധിച്ചിരിക്കുകയാണ്.

മാത്രവുമല്ല ഇല്ലാത്ത വീടാക്രമണ കഥയുണ്ടാക്കി കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരിക്കുന്നു. ലീഗ് നേതൃത്തം പറയുന്നതിനനുസരിച്ച് പ്രദേശത്തെ മുഴുവന്‍ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെയും സ്ഥലത്തില്ലാതിരുന്ന ജില്ലാ മണ്ഡലം നേതാക്കള്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്ത് വടകര പോലീസ് മുസ്ലിംലീഗിന്റെ ചട്ടുകമായി മാറിയിരിക്കുകയാണ്. അക്രമത്തിലൂടെയും കള്ളക്കേസിലൂടെയും എസ് ഡി പി ഐ യെ ഒതുക്കാനാണ് ലീഗും പോലീസും ശ്രമിക്കുന്നത്.

ഈ അന്യായത്തിനെതിരെ മുഴുവന്‍ മനുഷ്യസ്‌നേഹികളും പ്രതിഷേധിക്കേണ്ടതുണ്ട്. ലീഗിന്റെ രാഷ്ട്രീയക്കളിക്ക് നിയമ പാലകര്‍ ചൂട്ട് പിടിക്കുകയാണെങ്കില്‍ അതിശക്തമായ ജനകീയ പ്രക്ഷോഭത്തിന് എസ്ഡിപിഐ നേതൃത്വം നല്‍കും. സംഘ പരിവാരം വംശഹത്യക്ക് കളമൊരുക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മയ്ക്ക് ശക്തി പകരേണ്ടതിന് പകരം ഇരകള്‍ തമ്മിലടിക്കുന്നത് ശത്രുക്കള്‍ക്ക് ശക്തി പകരുക മാത്രമാണ് ചെയ്യുക എന്ന് ലീഗ് നേതൃത്തം തിരിച്ചറിഞ്ഞാല്‍ നന്നാകും.

സ്വന്തം കാലിനടിയിലെ മണ്ണൊലിച്ച് പോകുന്നുണ്ടെങ്കില്‍ മറ്റുള്ളവരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുകയല്ല വേണ്ടത്, സ്വന്തം തെറ്റ് തിരുത്തുകയാണ് വേണ്ടത്. നാടിന്റെ സമാധാനം നിലനിര്‍ത്തുന്നതിന് എസ്ഡിപിഐയുടെ എല്ലാ വിധ സഹകരണവുമുണ്ടാകുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42153/of-the-league-due-to-conflicts-in-karuka-sdpi-calls-it-political-fascism)