---
title: "കെ റെയില്‍ പദ്ധതിക്കെതിരെ  വടകരയില്‍ യു ഡി എഫ്  ആര്‍ -എം പി ഐ പ്രക്ഷോഭം "
english_title: "Against the K Rail Project UDFR-MPI agitation in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4216/against-the-k-rail-project-udfr-mpi-agitation-in-vadakara"
published_at: "2021-10-08T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61604bb05deba_k rail - vatakara udf .jpg"
keywords: []
---

# കെ റെയില്‍ പദ്ധതിക്കെതിരെ  വടകരയില്‍ യു ഡി എഫ്  ആര്‍ -എം പി ഐ പ്രക്ഷോഭം 

> **Lead Summary:** വടകര: കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 15, 16 തീയ്യതികളില്‍ കെ . കെ. രമ എം എല്‍ എ നയിക്കുന്ന കെ റെയില്‍ വിരുദ്ധ ജനകീയ മാര്‍ച്ച് നടത്താന്‍ യു ഡി എഫ് ആര്‍ എം പി ഐ നേതൃ യോഗം തീരുമാനിച്ചു. 15 ന് വൈകീട്ട് നാലിന് കുഞ്ഞിപ്പള്ളി ടൗണില്‍ എം കെ മുനീര്‍ എം എല്‍ എ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും .

## Article Content

വടകര: കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 15, 16 തീയ്യതികളില്‍ കെ . കെ. രമ എം എല്‍ എ നയിക്കുന്ന കെ റെയില്‍ വിരുദ്ധ ജനകീയ മാര്‍ച്ച് നടത്താന്‍ യു ഡി എഫ് ആര്‍ എം പി ഐ നേതൃ യോഗം തീരുമാനിച്ചു. 15 ന് വൈകീട്ട് നാലിന് കുഞ്ഞിപ്പള്ളി ടൗണില്‍ എം കെ മുനീര്‍ എം എല്‍ എ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും .

16 ന് കാലത്ത് ഒന്‍പതിന് മുക്കാളി ടൗണില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് ദേശീയ പാതയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും . വൈകീട്ട് അഞ്ചിന് കോട്ടപറമ്പില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ , കെ മുരളീധരന്‍ എം പി എന്നിവര്‍ പങ്കെടുക്കും .

സംഘാടക സമിതി യോഗത്തില്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു . എന്‍ വേണു , എന്‍ പി അബ്ദുള്ള ഹാജി , പ്രദീപ് ചോമ്പാല ,എം സി വടകര , പുറന്തോടത്ത് സുകുമാരന്‍, ഒ കെ .കുഞ്ഞബ്ദുള്ള , വി പി പ്രകാശന്‍ , പി ബാബുരാജ് ,യു അഷറഫ് , പി എം മുസ്റ്റഫ , സതീശന്‍ കുരിയാടി, സി സുഗതന്‍ , ശശിധരന്‍ കരിമ്പന പാലം, വി ഫൈസല്‍, സുധീഷ് വള്ളില്‍, നല്ലടാത്ത് രാഘവന്‍, എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4216/against-the-k-rail-project-udfr-mpi-agitation-in-vadakara)