---
title: "എസ്ഡിപിഐ അക്രമം ; മുഴുവന്‍ പ്രതികളെയും ഉടന്‍  പിടികൂടണമെന്ന്  മുസ്ലിം ലീഗ്"
english_title: "SDPI violence; The Muslim League demanded the immediate arrest of all the accused"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42190/sdpi-violence-the-muslim-league-demanded-the-immediate-arrest-of-all-the-accused"
published_at: "2022-05-11T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627be3db5d374_PARAKKAL ABDULLA.jpg"
keywords: []
---

# എസ്ഡിപിഐ അക്രമം ; മുഴുവന്‍ പ്രതികളെയും ഉടന്‍  പിടികൂടണമെന്ന്  മുസ്ലിം ലീഗ്

> **Lead Summary:** **വടകര :** കറുകയില്‍ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ എസ്ഡിപിഐ ക്രിമിനലുകള്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് അക്രമരാഷ്ട്രീയത്തിനെതിരെ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

## Article Content

**വടകര :** കറുകയില്‍ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ എസ്ഡിപിഐ ക്രിമിനലുകള്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് അക്രമരാഷ്ട്രീയത്തിനെതിരെ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

നാട്ടില്‍ കലാപം നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കുന്ന എസ്ഡിപിഐ ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഈ വിഷയത്തില്‍ പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്നും യോഗം കുറ്റപ്പെടുത്തി.

പൊതുയോഗം മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ട്രഷറര്‍ പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ മിസ്ഹബ് കീഴരിയൂര്‍ മുഖ്യപ്രഭാഷണം നടത്തി.

പ്രൊഫസര്‍ കെ കെ മഹമൂദ്, എം പി കരീം, പി എം മുസ്തഫ മാസ്റ്റര്‍, വി കെ അസീസ് മാസ്റ്റര്‍, പി കെ സി റഷീദ്,വി കെ ഫൈസല്‍, സെനീദ്, അഫ്‌നാസ് ചോറോട്, സജീര്‍ സി കെ, ഫൗസിയ ടീച്ചര്‍, റെജീന, കരീം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു റഫീഖ് മാസ്റ്റര്‍ സ്വാഗതവും ഫിറോസ് കെ വി കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42190/sdpi-violence-the-muslim-league-demanded-the-immediate-arrest-of-all-the-accused)