---
title: "കുട്ടികളില്‍ വായനാ ശീലം വളര്‍ത്തേണ്ടത്  അനിവാര്യം :  ഡോ. ശശികുമാര്‍ പുറമേരി"
english_title: "It is essential to inculcate the habit of reading in children: Dr. Sasikumar Purameri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42199/it-is-essential-to-inculcate-the-habit-of-reading-in-children-dr-sasikumar-purameri"
published_at: "2022-05-11T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627bea9cd9e4c_dr sassi kumar purameri.jpg"
keywords: []
---

# കുട്ടികളില്‍ വായനാ ശീലം വളര്‍ത്തേണ്ടത്  അനിവാര്യം :  ഡോ. ശശികുമാര്‍ പുറമേരി

> **Lead Summary:** **വടകര: **കുട്ടികളില്‍ വായനാ ശീലം വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും, വിവിധ ഇനം പുസ്തകങ്ങള്‍ വായിക്കാനുള്ള അവസരം സൃഷ്ടിക്കണ മെന്നും ഭാഷയുടെ പിന്‍ബലം ഉണ്ടാകണമെങ്കില്‍ ഇത് അത്യാവശ്യമാണെന്നും ഇത് രക്ഷിതാവിന്റെ കടമയാണെന്നും എഴുത്തുകാരനും അധ്യാപകനുമായ ഡോ.ശശികുമാര്‍ പുറമേരി അഭിപ്രായപ്പെട്ടു.

## Article Content

**വടകര: **കുട്ടികളില്‍ വായനാ ശീലം വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും, വിവിധ ഇനം പുസ്തകങ്ങള്‍ വായിക്കാനുള്ള അവസരം സൃഷ്ടിക്കണ മെന്നും ഭാഷയുടെ പിന്‍ബലം ഉണ്ടാകണമെങ്കില്‍ ഇത് അത്യാവശ്യമാണെന്നും ഇത് രക്ഷിതാവിന്റെ കടമയാണെന്നും എഴുത്തുകാരനും അധ്യാപകനുമായ ഡോ.ശശികുമാര്‍ പുറമേരി അഭിപ്രായപ്പെട്ടു.

വടകര പി ആര്‍ നമ്പ്യാര്‍ ലൈസിയം സംഘടിപ്പിച്ച 'പഠനം, പഠിതാവ്, രക്ഷിതാവ്' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലൈസിയം ഹാളില്‍ നടന്ന പരിപാടിയില്‍ കെ ഗംഗാധര കുറുപ്പ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നേരത്തെ നടത്തിയ പ്രസംഗ മത്സരത്തിലും വായനാനുഭവം പങ്കുവെക്കല്‍ മത്സരത്തിലും വിജയികളായ വര്‍ക്കുള്ള സമ്മാനങ്ങള്‍ വടകര നഗരസഭാ സ്ഥിരം സമിതി ചെയര്‍മാന്‍ പി സജീവ് കുമാര്‍ വിതരണം ചെയ്തു.

പ്രസംഗ മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ അമന്‍ അഹമ്മദ് (ആയഞ്ചേരി റഹമാനിയ സ്‌കൂള്‍), രണ്ടാം സ്ഥാനം നേടിയ അനന്ത കൃഷ്‌ണേന്ദു (സെന്റ് ആന്റണീസ് സ്‌കൂള്‍, വടകര), യു പി വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ നരണ്യ വിനോദ് (കെ ആര്‍ എച്ച് എസ്, പുറമേരി), ജൂണ്‍ ശ്രീകാന്ത് (സെന്റ്.ജോസഫ്‌സ് സ്‌കൂള്‍, കോഴിക്കോട്), വേദാത്മിക (ചെറുവണ്ണൂര്‍ സ്‌കൂള്‍) എന്നിവരും വായനാനുഭവം പങ്കുവെക്കല്‍ മത്സരത്തില്‍ വിജയികളായ ശ്രീപ്രിയ, ഗിരിധര്‍ ഗോവിന്ദ് എന്നിവരും സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. സോമന്‍ മുതുവന സ്വാഗതവും പി അനീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42199/it-is-essential-to-inculcate-the-habit-of-reading-in-children-dr-sasikumar-purameri)