---
title: "തെളിനീരൊഴുകും നവകേരളം ; ചോറോട്  ജലസഭയും ജല നടത്തവും നടത്തി"
english_title: "Thelineeruzhukum   Nava Kerala project in chorode grama panchayath "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42248/thelineeruzhukum-nava-kerala-project-in-chorode-grama-panchayath"
published_at: "2022-05-12T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627c97965402b_jala sabha chorode.jpg"
keywords: []
---

# തെളിനീരൊഴുകും നവകേരളം ; ചോറോട്  ജലസഭയും ജല നടത്തവും നടത്തി

> **Lead Summary:** **വൈക്കിലശ്ശേരി: **തോടുകള്‍ ,ജലാശയങ്ങള്‍ ശുചീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായ് ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ ജല സഭയും ജല നടത്തവും സംഘടിപ്പിച്ചു.

## Article Content

**വൈക്കിലശ്ശേരി: **തോടുകള്‍ ,ജലാശയങ്ങള്‍ ശുചീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായ് ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ ജല സഭയും ജല നടത്തവും സംഘടിപ്പിച്ചു.

ചോറോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിഷ എന്‍ തയ്യില്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ പ്രസാദ് വിലങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ.തുളസി, വികസന സമിതി കണ്‍വീനര്‍ വി.അനില്‍കുമാര്‍ മാസ്റ്റര്‍, സി.പി.ചന്ദ്രന്‍, സുരേന്ദ്രന്‍ എം.ടി.കെ, തൊഴിലുറപ്പ് ഏഇ അശ്വിന്‍ മനോഹര്‍, ഓവര്‍സിയര്‍ സല്‍മ, എന്നിവര്‍ സംസാരിച്ചു.

മാപ്ലക്കണ്ടിതോടിന്റെ കോടേരി താഴ ഭാഗത്ത് ജല നടത്തവും നടത്തി. പുതിയോട്ടില്‍ താഴമുതല്‍ കോടേരി താഴ വരെ ശുചീകരണവും ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42248/thelineeruzhukum-nava-kerala-project-in-chorode-grama-panchayath)