---
title: "ചോറോട് വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗം  ചേര്‍ന്നു"
english_title: "The general meeting of the working groups was convened"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42338/the-general-meeting-of-the-working-groups-was-convened"
published_at: "2022-05-12T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627ce171c804d_p p chandra sekharan.jpg"
keywords: []
---

# ചോറോട് വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗം  ചേര്‍ന്നു

> **Lead Summary:** **കൈനാട്ടി :** ചോറോട് ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022-23 വര്‍ഷത്തെ കരട് പദ്ധതികള്‍ തയ്യാറാക്കാനുള്ള വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗം നടത്തി. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മധുസൂദനന്‍ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**കൈനാട്ടി :** ചോറോട് ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022-23 വര്‍ഷത്തെ കരട് പദ്ധതികള്‍ തയ്യാറാക്കാനുള്ള വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗം നടത്തി. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മധുസൂദനന്‍ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി നിഷതയില്‍ മേഖലാ വിഭജന പ്രകാരം ലഭിക്കുന്ന ഫണ്ടുകളെ സംബന്ധിച്ച റിപ്പോര്‍ട് അവതരിപ്പിച്ചു. 14 വര്‍ക്കിംഗ് ഗ്രൂപ്പുകളിലായി വിശദമായ ചര്‍ച്ചക്കു ശേഷം കരട് പദ്ധതിക്ക് രൂപം നല്‍കി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍മാന്‍ സി.നാരായണന്‍, വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടി, ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ശ്യാമള പൂവ്വേരി, വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ സഹായത്തോടെ തയ്യാറാക്കിയ സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വികസന കാര്യ സ്റ്റാന്റിംഗ് കമ മറ്റി ചെയര്‍മാന് നല്‍കി പ്രകാശനം ചെയ്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42338/the-general-meeting-of-the-working-groups-was-convened)