---
title: "വടകരയിലെ നാടകോത്സവം ; ഗതകാല  സ്മൃതികളുയര്‍ത്തി നാടകഗാനങ്ങള്‍"
english_title: "Vadakara Drama Festival; Past Drama songs with memorabilia"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42396/vadakara-drama-festival-past-drama-songs-with-memorabilia"
published_at: "2022-05-12T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627d1c52d90a4_manalil mohnan .jpg"
keywords: []
---

# വടകരയിലെ നാടകോത്സവം ; ഗതകാല  സ്മൃതികളുയര്‍ത്തി നാടകഗാനങ്ങള്‍

> **Lead Summary:** **വടകര : **ടൗണ്‍ഹാളില്‍ കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന നാടകോത്സവത്തോട് അനുബന്ധിച്ച് നടന്ന നാടകഗാനങ്ങളുടെ അവതരണം ആസ്വാദകരെ ഗതകാല സ്മരണകളിലേക്ക് ഉയര്‍ത്തി സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവ് പ്രേംകുമാര്‍ വടകര ആലപിച്ച ഭഗവാന്‍ കാലുമാറുന്നു എന്ന നാടകത്തിലെ പൂത്താലം വരവായി എന്ന ഗാനത്തോടെയാണ് ഗാനാലാപനം ആരംഭിച്ചത്.

## Article Content

**വടകര : **ടൗണ്‍ഹാളില്‍ കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന നാടകോത്സവത്തോട് അനുബന്ധിച്ച് നടന്ന നാടകഗാനങ്ങളുടെ അവതരണം ആസ്വാദകരെ ഗതകാല സ്മരണകളിലേക്ക് ഉയര്‍ത്തി സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവ് പ്രേംകുമാര്‍ വടകര ആലപിച്ച ഭഗവാന്‍ കാലുമാറുന്നു എന്ന നാടകത്തിലെ പൂത്താലം വരവായി എന്ന ഗാനത്തോടെയാണ് ഗാനാലാപനം ആരംഭിച്ചത്.

കെ. ടി. മുഹമ്മദിന്റെ ഇത് ഭൂമിയാണ് എന്ന നാടകത്തിലെ തെളിയട്ടെ വിളക്കുകള്‍ പ്രസന്നസഹദേവന്‍ പാടി. കണ്ണി മാവിന്‍ ചോട്ടില്‍ എന്ന ഗാനം ജയന്‍ നാരായണനഗരവും, ശ്രീധരന്‍ മേപ്പയില്‍ 45 വര്‍ഷം മുമ്പ് സി. എല്‍.ജോസിന്റെ ജ്വലനം നാടകത്തിനുവേണ്ടി രചിച്ച കപ്പായി മാവിന്റെ കൊമ്പില്‍ കമഴ്ത്തിയ പൊന്നിന്‍ തളിക നീ കണ്ടോ എന്ന ഗാനം ഷൈനി വേണുഗോപാലുംമധുരിക്കും ഓര്‍മ്മകളെ ഷാജി മാധവനും ആലപിച്ചു.

പപ്പന്‍ വള്ളിക്കാട് രചനയും കൃഷ്ണദാസ് വടകര സംഗീതവും നല്‍കി ഏറെ ജനകീയമാക്കിയ കാളവണ്ടി ഇത് കാളവണ്ടി.. ഭാരം ചുമക്കുന്ന മൂരി വണ്ടി എന്ന ഗാനം മണലില്‍ മോഹനനും കറവറ്റ പശുവിന് മാംസ വില എന്ന ഗാനം കെ. പി അജേഷ്മാസ്റ്ററും പാടിയത് കൃഷ്ണദാസ് മാസ്റ്റര്‍ക്കുള്ള സംഗീതാര്‍ച്ചന ആയി മാറി.

പഴയ കാലത്തെയും ഏറ്റവും പുതിയ നാടകങ്ങളിലും ഗാനങ്ങള്‍ കോര്‍ത്തിണക്കി ഏകോപനം നടത്തിയത് അനില്‍ ആയഞ്ചേരി ആണ്. ബിജു കീബോര്‍ഡ്, ഉണ്ണി തബല, സമദ് റിഥം, ഗിറ്റാര്‍ ഷാനു, കരീം എന്നിവര്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42396/vadakara-drama-festival-past-drama-songs-with-memorabilia)