---
title: "പുതുപ്പണം കറുകയില്‍ വീണ്ടും സംഘര്‍ഷം ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ് "
english_title: "Conflict again in puthuppanam vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42411/conflict-again-in-puthuppanam-vatakara"
published_at: "2022-05-12T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627d29fc7ab48_house .jpg"
keywords: []
---

# പുതുപ്പണം കറുകയില്‍ വീണ്ടും സംഘര്‍ഷം ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ് 

> **Lead Summary:** **വടകര: **പുതുപ്പണം കറുകയില്‍ വീണ്ടും സംഘര്‍ഷം. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സജീറിന്റെ വീട്ടിന് നേരെ കല്ലേറ് ഉണ്ടായി. അല്‍പ്പ സമയം മുന്‍പാണ് സംഭവം. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

## Article Content

**വടകര: **പുതുപ്പണം കറുകയില്‍ വീണ്ടും സംഘര്‍ഷം. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സജീറിന്റെ വീട്ടിന് നേരെ കല്ലേറ് ഉണ്ടായി. അല്‍പ്പ സമയം മുന്‍പാണ് സംഭവം. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

യൂത്ത് ലീഗ് ശാഖാ സെക്രട്ടറി ഷഹിന്റെ വീടിന് കഴിഞ്ഞ ദിവസം അക്രമുണ്ടായിരുന്നു. വീട് അക്രമിച്ച സംഭവത്തില്‍ 11 ഓളം പേര്‍ക്കെതിരെ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. അതില്‍ രണ്ട് പേരെ അറസ്റ്റ്് ചെയതിരുന്നു.

എസ് ഡിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. കറുകയില്‍ ഭാഗത്ത് എസ് ഡി പിഐ ഏകപക്ഷീയമായി തങ്ങളുടെ പ്രവര്‍ത്തകരെ അക്രമിക്കുകയാണെന്നാണ് ലീഗ് നേതൃത്വം ആരോപിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42411/conflict-again-in-puthuppanam-vatakara)