---
title: "കെ  റെയില്‍ വന്നാല്‍ കേരളം ശ്രീലങ്കയാവും :   മുല്ലപ്പള്ളി രാമചന്ദ്രന്‍ "
english_title: "Mullappally Ramachandran SAYS "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42431/mullappally-ramachandran-says-if-k-rail-comes-kerala-will-be-sri-lanka"
published_at: "2022-05-12T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627d3de1312e6_MULLAPALLI RAMA CHANDRAN.jpg"
keywords: []
---

# കെ  റെയില്‍ വന്നാല്‍ കേരളം ശ്രീലങ്കയാവും :   മുല്ലപ്പള്ളി രാമചന്ദ്രന്‍ 

> **Lead Summary:** **വടകര: ** ലക്ഷം കോടി കടമെടുത്ത് കെ റെയില്‍ കൊണ്ടു വന്നാല്‍ കേരളത്തിന് ശ്രീലങ്കയുടെ ഗതി വരുമെന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കടമെടുത്തും അഴിമതി നടത്തിയും ശ്രീലങ്കയെ മുടിച്ച മഹീന്ദ്ര രാജപക്‌സെയുടെ വഴിയിലൂടെയാണ് പിണറായി വിജയന്‍ കേരളത്തെ നയിക്കുന്നത്.

## Article Content

**വടകര: ** ലക്ഷം കോടി കടമെടുത്ത് കെ റെയില്‍ കൊണ്ടു വന്നാല്‍ കേരളത്തിന് ശ്രീലങ്കയുടെ ഗതി വരുമെന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കടമെടുത്തും അഴിമതി നടത്തിയും ശ്രീലങ്കയെ മുടിച്ച മഹീന്ദ്ര രാജപക്‌സെയുടെ വഴിയിലൂടെയാണ് പിണറായി വിജയന്‍ കേരളത്തെ നയിക്കുന്നത്.

കേരളം പോലത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും കൃഷി രീതികളും ഉള്ള രാജ്യമാണ് ശ്രീലങ്ക . കടക്കെണിയിലും കലാപത്തിലും അകപ്പെട്ട് ഉഴലുന്ന ലങ്കയുടെ സ്ഥിതി തന്നെയാണ് കേരളത്തിലും സംഭവിക്കാന്‍ പോകുന്നത് സംസ്‌കാരസാഹിതിയുടെ ' വേഗതയല്ലിത് വേദന മാത്രം ' എന്ന മുദ്രാവാക്യവുമായി വടകരയിലെത്തിയ സാംസ്‌കാരികയാത്രയ്ക്ക് നല്‍കിയ സ്വീകരണ സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ റെയില്‍ പദ്ധതിയിലൂടെ അവിശ്വസനീയമായ കടക്കെണിയിലേക്കാണ് പിണറായി വിജയന്‍ കേരളത്തെ കൊണ്ടുപോകുന്നത്. ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള ചിലവുകളും ബഡ്ജറ്റില്‍ പ്രഖ്യാപിച്ച വികസനവും നടത്താന്‍ കഴിയാതെ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണ്. സാമ്പത്തിക ആഘാതം മാത്രമല്ല വന്‍ പാരിസ്ഥിതിക ആഘാതവും സാമൂഹിക ആഘാതവും സൃഷ്ടിക്കുന്ന പദ്ധതിയാണിത്.

മുഖ്യമന്ത്രിയും അഴിമതിക്കാരായ ഏതാനും ചിലരും മാത്രമാണ് കെ റെയില്‍ പദ്ധതിയെ അനുകൂലിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. സംസ്‌കാരസാഹിതി സംസ്ഥാന ജന.സെക്രട്ടറിയും സ്വാഗത സംഘം ചെയര്‍മാനുമായ സുനില്‍ മടപ്പള്ളി അധ്യക്ഷത വഹിച്ചു.

സംസ്‌കാരസാഹിതി സംസ്ഥാന ചെയര്‍മാനും ജാഥാ ക്യാപ്റ്റനുമായ ആര്യാടന്‍ ഷൗക്കത്ത് , സംസ്ഥാന ജനറല്‍ കണ്‍വീനറും വൈസ് ക്യാപ്റ്റനുമായ എന്‍.വി. പ്രദീപ് കുമാര്‍, അഡ്വ.സി. വല്‍സലന്‍, കെ.പി.കരുണന്‍ , കളത്തില്‍ പീതാംബരന്‍ , പുറന്തോടത്ത് സുകുമാരന്‍ സി.കെ. വിശ്വനാഥന്‍, ബാബു ഒഞ്ചിയം, ലത്തീഫ് കല്ലറയില്‍, രഞ്ജിത്ത് കണ്ണോത്ത്, സഹീര്‍ കാന്തിലാട്ട് , വി.കെ.പ്രേമന്‍ , പി.വി. അരവിന്ദന്‍ , നെല്ലാടത്ത് രാഘവന്‍ , ,എം. പ്രഭുദാസ്,എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് 'കലികാലക്കല്ല് ' എന്ന നാടകം അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42431/mullappally-ramachandran-says-if-k-rail-comes-kerala-will-be-sri-lanka)