---
title: "ഭരണകൂടം ജനത്തെ കൊള്ളയടിക്കുന്നു :  കാവില്‍ രാധാകൃഷണന്‍"
english_title: "congress proteset in memunda vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42631/congress-proteset-in-memunda-vatakara"
published_at: "2022-05-13T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627e8b9dde99e_congress proteset.jpg"
keywords: []
---

# ഭരണകൂടം ജനത്തെ കൊള്ളയടിക്കുന്നു :  കാവില്‍ രാധാകൃഷണന്‍

> **Lead Summary:** **മേമുണ്ട : **പെട്രോളിന്റെയും, ഡീസലിന്റെയും ,യഥാര്‍ത്ഥ വിലയേക്കാള്‍ ഭീമമായ തുക നികുതി ഇനത്തില്‍ ചുമത്തി കേന്ദ്രകേരള സര്‍ക്കാരുകള്‍ ജനത്തെ കൊള്ളയടിക്കുകയാണെന്ന് ഡിസിസി ജന:സെക്രട്ടറി രാധാകൃഷണന്‍ കാവില്‍ പറഞ്ഞു.

## Article Content

**മേമുണ്ട : **പെട്രോളിന്റെയും, ഡീസലിന്റെയും ,യഥാര്‍ത്ഥ വിലയേക്കാള്‍ ഭീമമായ തുക നികുതി ഇനത്തില്‍ ചുമത്തി കേന്ദ്രകേരള സര്‍ക്കാരുകള്‍ ജനത്തെ കൊള്ളയടിക്കുകയാണെന്ന് ഡിസിസി ജന:സെക്രട്ടറി രാധാകൃഷണന്‍ കാവില്‍ പറഞ്ഞു.

പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് വില്ല്യാപ്പള്ളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി നേതൃത്വത്തില്‍ മേമുണ്ടയില്‍ നടത്തിയ 'അടുപ്പുകൂട്ടല്‍ സമരം ' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് എന്‍.ബി.പ്രകാശ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ടി.ഭാസ്‌കരന്‍ മാസ്റ്റര്‍, വി.ചന്ദ്രന്‍ മാസ്റ്റര്‍, സി.പി.ബിജു പ്രസാദ്, അനൂപ് വില്ല്യാപ്പള്ളി, പൊന്നാറത്ത് മുരളി, നെല്ലിക്കല്‍ പ്രേമന്‍, രജീഷ് പുതുക്കുടി, എന്നിന്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42631/congress-proteset-in-memunda-vatakara)