---
title: "പുതുപ്പണത്തെ അക്രമം ; യൂത്ത് കോണ്‍ഗ്രസ് ത്രീവവാദ ശക്തികള്‍ക്കെതിരെ പ്രതിഷേധ ക്യാമ്പയിന്‍ നടത്തും "
english_title: "Violence  in puthuppanam; Youth Congress against the Trinamool forces A protest campaign will be conducted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42741/violence-in-puthuppanam-youth-congress-against-the-trinamool-forces-a-protest-campaign-will-be-conducted"
published_at: "2022-05-14T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f7557747cd_dulkifil .jpg"
keywords: []
---

# പുതുപ്പണത്തെ അക്രമം ; യൂത്ത് കോണ്‍ഗ്രസ് ത്രീവവാദ ശക്തികള്‍ക്കെതിരെ പ്രതിഷേധ ക്യാമ്പയിന്‍ നടത്തും 

> **Lead Summary:** **വടകര:** എസ്ഡിപിഐ ക്രിമിനലുകള്‍ ആക്രമിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരായ അരങ്ങില്‍ അജ്മലിന്റെയും, കോരന്റവിട ഷഹീം, പള്ളിത്താഴ സജീര്‍ എന്നിവരുടെ വീടുകള്‍ യൂത്ത്‌കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ജില്ല പഞ്ചായത്ത് മെമ്പറുമായ വി.പി ദുല്‍ കിഫില്‍ സന്ദര്‍ശിച്ചു.

## Article Content

**വടകര:** എസ്ഡിപിഐ ക്രിമിനലുകള്‍ ആക്രമിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരായ അരങ്ങില്‍ അജ്മലിന്റെയും, കോരന്റവിട ഷഹീം, പള്ളിത്താഴ സജീര്‍ എന്നിവരുടെ വീടുകള്‍ യൂത്ത്‌കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ജില്ല പഞ്ചായത്ത് മെമ്പറുമായ വി.പി ദുല്‍ കിഫില്‍ സന്ദര്‍ശിച്ചു.

പുതുപ്പണം പ്രദേശത്തെ യൂത്ത് ലീഗിന്റെ സഹപ്രവര്‍ത്തകന്മാരെ അതിക്രൂരമായ രീതിയില്‍ ആണ് എസ്.ഡി.പി.ഐയുടെ ക്രിമിനലുകള്‍ ആക്രമിച്ചു കൊണ്ടിരിക്കുന്നത്. ഈ ക്രിമിനലുകള്‍ സഹപ്രവര്‍ത്തകന്മാരുടെ വീടുകളും മറ്റു സ്ഥാപനങ്ങളും അടിച്ചു തകര്‍ക്കുകയാണ്. സന്ദര്‍ശന സമയത്ത് അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്ത എസ്.ഡി.പി ഐ ക്രിമിനലുകളെ അറസ്റ്റ് ചെയ്യാത്ത പോലീസിന്റെ സമീപനം ഏറെ ഗൗരവകരമാണ് എന്ന് വി.പി ദുല്‍കിഫില്‍ അഭിപ്രായപ്പെട്ടു.

ഈ തീവ്രവാദ പ്രവര്‍ത്തനത്തിന് എതിരെ പൊതുസമൂഹം ഒറ്റകെട്ടായി നില്‍ക്കണമെന്നും കൂടാതെ യൂത്ത് കോണ്‍ഗ്രസ് ഈ തീവ്രവാദ സംഘടനയ്ക്ക് എതിരെ ശക്തമായ പ്രതിഷേധ ക്യാമ്പയിന്‍നടത്തും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂത്ത് കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സജിത്ത് മാരാര്‍, വടകര മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി മുസ്തഫ മാസ്റ്റര്‍, കെ.എസ്.ടി.യു സബ്ജില്ലാ സെക്രട്ടറി റഫീഖ് മാസ്റ്റര്‍, മുസ്ലിം ലീഗ് ശാഖ ട്രഷറര്‍ ഫിറോസ് മാസ്റ്റര്‍, യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് സജീര്‍ സി കെ എന്നിവരും സന്ദര്‍ശനവേളയില്‍ കൂടെ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42741/violence-in-puthuppanam-youth-congress-against-the-trinamool-forces-a-protest-campaign-will-be-conducted)