---
title: "തീരദേശ മേഖലക്ക് കരുതലേകാന്‍ വടകരയില്‍ മത്സ്യസഭ ചേര്‍ന്നു"
english_title: "Vadakara In the municipality Fish Church Formed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42763/vadakara-in-the-municipality-fish-church-formed"
published_at: "2022-05-14T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627f8c649999a_MALSYA SABHA .jpg"
keywords: []
---

# തീരദേശ മേഖലക്ക് കരുതലേകാന്‍ വടകരയില്‍ മത്സ്യസഭ ചേര്‍ന്നു

> **Lead Summary:** **വടകര: **തീരദേശ മേഖലക്ക് വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാന്‍ വടകര നഗരസഭ 'മത്സ്യസഭ' രൂപീകരിച്ചു. വടകര നഗരസഭ 202223 ജനകീയാസൂത്രണ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായാണ് പുതിയ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മത്സ്യസഭ ചേര്‍ന്നത്.

## Article Content

**വടകര: **തീരദേശ മേഖലക്ക് വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാന്‍ വടകര നഗരസഭ 'മത്സ്യസഭ' രൂപീകരിച്ചു. വടകര നഗരസഭ 202223 ജനകീയാസൂത്രണ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായാണ് പുതിയ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മത്സ്യസഭ ചേര്‍ന്നത്.

തീരദേശത്ത് അഴിത്തല മുതല്‍ കുരിയാടി വരെയുള്ള കടല്‍ഭിത്തി ശാക്തീകരണം, അഴിത്തല മുതല്‍ കുരിയാടി വരെ കടല്‍ഭിത്തിയോട് ചേര്‍ന്ന് കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണം, നഗരസഭ ഫിഷ്‌ലാന്റിങ്ങ് സെന്റര്‍ നവീകരണം, അഴിത്തല ബോട്ട് ജെട്ടി പുനര്‍നിര്‍മ്മാണം, മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് മുഴുവനും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുക, അഴിത്തല, കൊയിലാണ്ടി വളപ്പ്, മുകച്ചേരി, എന്നിവിടങ്ങളില്‍ വല റിപ്പയര്‍ കേന്ദ്രം നിര്‍മ്മാണം, മത്സ്യത്തൊഴിലാളികള്‍ക്ക് വലയും അനുബന്ധ ഉപകരണങ്ങളും നല്‍കുക, മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്യുക, മത്സ്യ അനുബന്ധ തൊഴിലാളികള്‍ക്ക് മോട്ടോര്‍ സൈക്കിളും ഐസ് ബോക്‌സും നല്‍കുക എന്നീ നിര്‍ദേശങ്ങളാണ് മത്സ്യസഭ മുന്നോട്ട് വെച്ചത്.

വലിയവളപ്പ് സൈക്ലോണ്‍ ഷെല്‍ട്ടറില്‍ നടന്ന മത്സ്യസഭ വടകര നഗരസഭ വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി വിജയി ഉല്‍ഘാടനം ചെയ്തു. മത്സ്യബന്ധന വര്‍ക്കിങ്ങ് ഗ്രൂപ്പ് ചെയര്‍മാന്‍ പി വി ഹാഷിം അദ്ധ്യക്ഷനായി.

കൌണ്‍സിലര്‍മാരായ പി എസ് അബ്ദുല്‍ ഹക്കീം, ടി പി സുരക്ഷിത, ടി റജീന, വി വി നിശാബി, കെ പി ഷാഹിമ, റീഷ്ബ രാജ്, പി പി ലീബ, കെ കെ ഫാഷിദ, പി കെ ജലാല്‍, വി പി മുഹമ്മദ് റാഫി, ടി പി അശ്‌റഫ്, സി പി ഹമീദ്, പി വി സി അഷ്‌റഫ്, പി വി മഹമൂദ്, ടി സുനില്‍ദത്ത്, പി വി റാഷിദ്, എന്‍ കെ റഷീദ്, അനശ്വര, നയന്‍താര, എന്നിവര്‍ സംസാരിച്ചു.

ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡി എസ് ദില്‍ന സ്വാഗതവും കെ അഞ്ജന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42763/vadakara-in-the-municipality-fish-church-formed)