---
title: "ചോറോട് രാമത്ത് കാവില്‍ ഭണ്ഡാരം തകര്‍ത്തു മോഷണം"
english_title: "Chorode Ramath Kavil treasure smashed and robbed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/42931/chorode-ramath-kavil-treasure-smashed-and-robbed"
published_at: "2022-05-15T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6280e4fa931af_ramath temple.jpg"
keywords: []
---

# ചോറോട് രാമത്ത് കാവില്‍ ഭണ്ഡാരം തകര്‍ത്തു മോഷണം

> **Lead Summary:** **മലോല്‍മുക്ക്:** പ്രസിദ്ധമായ ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് മോഷണം നടത്തി. ഇന്ന് (ഞായറാഴ്ച) പുലര്‍ച്ചെ ഏകദേശം മൂന്നര മണിയോടെയാണ് മോഷണം നടന്നത്.

## Article Content

**മലോല്‍മുക്ക്:** പ്രസിദ്ധമായ ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് മോഷണം നടത്തി. ഇന്ന് (ഞായറാഴ്ച) പുലര്‍ച്ചെ ഏകദേശം മൂന്നര മണിയോടെയാണ് മോഷണം നടന്നത്.

ശബ്ദം കേട്ട് തൊട്ടടുത്ത വീട്ടുടമസ്ഥന്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ ഇരുചക്രവാഹനങ്ങളില്‍ രക്ഷപ്പെടുകയായിരുന്നു.

ഭണ്ഡാരം ആയുധം ഉപയോഗിച്ച് പൊട്ടിച്ചാണ് പണം കവര്‍ന്നത്. ഉത്സവത്തിന് ശേഷം ഭണ്ഡാരം തുറന്ന് പണം എടുത്തിരുന്നു. മുമ്പും ഇവിടെ മോഷണശ്രമം നടന്നിരുന്നു.

പുലര്‍ച്ചെ തന്നെ ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി. ശക്തമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. സെക്രട്ടറി രേഖാമൂലം പോലീസില്‍ പരാതി നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/42931/chorode-ramath-kavil-treasure-smashed-and-robbed)