---
title: "ബാലക്കുറുപ്പ് മടങ്ങി; വടകരയുടെ ഓർമയിൽ ഇനി സൂര്യതേജസാവും"
english_title: "The boy returned; The sun will shine in the memory of Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43026/the-boy-returned-the-sun-will-shine-in-the-memory-of-vadakara"
published_at: "2022-05-16T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6281dd1f5c384_balakkuruppp.jpg"
keywords: []
---

# ബാലക്കുറുപ്പ് മടങ്ങി; വടകരയുടെ ഓർമയിൽ ഇനി സൂര്യതേജസാവും

> **Lead Summary:** **വടകര: **ഒരു പുരുഷ കേസരിയായി വടകരയുടെ വളർച്ചയ്ക്ക് ചാലകശക്തിയായി പ്രവർത്തിച്ച ഒട്ടേറെ സാമൂഹിക-സാംസ്കാരിക സംഘടനകൾക്ക് തുടക്കമിട്ട ലയൻസ് ബാലക്കുറുപ്പിന് അന്ത്യാഞ്ജലിയർപ്പിച്ച് ജന്മനാട്. വടകരയുടെ ഓർമയിൽ ഇനി സൂര്യതേജസാവും അദ്ദേഹം.

## Article Content

**വടകര: **ഒരു പുരുഷ കേസരിയായി വടകരയുടെ വളർച്ചയ്ക്ക് ചാലകശക്തിയായി പ്രവർത്തിച്ച ഒട്ടേറെ സാമൂഹിക-സാംസ്കാരിക സംഘടനകൾക്ക് തുടക്കമിട്ട ലയൻസ് ബാലക്കുറുപ്പിന് അന്ത്യാഞ്ജലിയർപ്പിച്ച് ജന്മനാട്. വടകരയുടെ ഓർമയിൽ ഇനി സൂര്യതേജസാവും അദ്ദേഹം.

വടകരയുടെ കർമമണ്ഡലങ്ങളിൽ തിളങ്ങിയ അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ വടകര അടയ്ക്കാതെരുവിലെ വീട്ടിലെത്തി. പൊതുദർശനത്തിനുശേഷം വൈകീട്ട് നാലിന് സംസ്കാരച്ചടങ്ങുകൾ തുടങ്ങി.

മകൻ ബലേഷ് ബാൽ ചിതയ്ക്ക് തീക്കൊളുത്തി. കെ.കെ. രമ എം.എൽ.എ., സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി, നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദു, വൈസ് ചെയർപേഴ്സൺ കെ.കെ. വനജ, മനയത്ത് ചന്ദ്രൻ, പുറന്തോടത്ത് സുകുമാരൻ, പി.കെ. സതീശൻ, പി.പി. രാജൻ, പി.എം. അശോകൻ, കെ. പ്രകാശൻ, വി.കെ. സന്തോഷ് കുമാർ, അച്യുതൻ പുതിയെടുത്ത്, സി. വത്സലൻ, ഇ. നാരായണൻ നായർ തുടങ്ങി ഒട്ടേറെപ്പേർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.

വടകര എസ്.ജി.എം.എസ്.ബി. സ്കൂളിൽ നടന്ന സർവകക്ഷി അനുശോചനയോഗത്തിൽ കെ.കെ. രമ എം.എൽ.എ. അധ്യക്ഷയായി. എടയത്ത് ശ്രീധരൻ അനുശോചനസന്ദേശം വായിച്ചു. സംസ്ഥാന വനിതാകമ്മിഷൻ അധ്യക്ഷ പി. സതീദേവി, മനയത്ത് ചന്ദ്രൻ, കെ.സി. പവിത്രൻ, പുറന്തോടത്ത് സുകുമാരൻ, പ്രൊഫ. കെ.കെ. മഹമൂദ്, പി.കെ. സതീശൻ, പി. ബാലൻ, സോമൻ മുതുവന, പി.എം. അശോകൻ, വി.വി. ബാബു, കെ. പ്രകാശൻ, വി. ഗോപാലൻ, പി.പി. രാജൻ, കുനിയിൽ വത്സലൻ, ടി.കെ. വിജയരാഘവൻ, മുഹമ്മദ് ഗുരിക്കൾ, സജീവ് കുമാർ, സത്യഭാമ, സി. ഭാസ്കരൻ, എ.കെ. രമേശ്, പി.കെ. വിജയൻ തുടങ്ങിവർ സംസാരിച്ചു. ടി. ബാലക്കുറുപ്പിന്റെ നിര്യാണത്തിൽ കെ.പി.സി.സി. മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. മുരളീധരൻ എം.പി., മുൻ മന്ത്രി സി.കെ. നാണു, ആർ.എം.പി.ഐ. സംസ്ഥാന സെക്രട്ടറി എൻ. വേണു, ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം എം. രാജേഷ് കുമാർ, വടകര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുറന്തോടത്ത് സുകുമാരൻ, കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം വടയക്കണ്ടി നാരായണൻ, കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ സെക്രട്ടറി പ്രദീപ് ചോമ്പാല എന്നിവർ അനുശോചിച്ചു. സംസ്കാരസാഹിതി നിയോജകമണ്ഡലം ചെയർമാനുമായിരുന്ന ടി. ബാലക്കുറുപ്പിന്റെ നിര്യാണത്തിൽ സംസ്കാരസാഹിതി അനുശോചിച്ചു.

നിയോജകമണ്ഡലം ചെയർമാൻ ലത്തീഫ് കല്ലറയിൽ അധ്യക്ഷനായി. കെ.പി.സി.സി. വിചാർ വിഭാഗ് അനുശോചിച്ചു. വിചാർവിഭാഗ് സെക്രട്ടറി ഹരീന്ദ്രൻ കരിമ്പനപ്പാലം അധ്യക്ഷനായി. വടകര വനിതാ സഹകരണസംഘം അനുശോചിച്ചു. പ്രസിഡൻറ്് സി. ശാന്ത അധ്യക്ഷയായി. തിയോസഫിക്കൽ സൊസൈറ്റി, ഗാന്ധി വിചാർവേദി, സൽസംഗ വടകര എന്നീ സംഘടനകൾ അനുശോചിച്ചു. പി.പി. ദാമോദരൻ അധ്യക്ഷനായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43026/the-boy-returned-the-sun-will-shine-in-the-memory-of-vadakara)