---
title: "സംസ്ഥാന ബീച്ച് വോളി; മത്സരം രാവിലെ മുതൽ രാത്രി 7 ന് ഫൈനൽ "
english_title: "State Beach Volley; The match will be played from 7 am to 7 pm"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43028/state-beach-volley-the-match-will-be-played-from-7-am-to-7-pm"
published_at: "2022-05-16T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6281dfb783fa0_volley.jpg"
keywords: []
---

# സംസ്ഥാന ബീച്ച് വോളി; മത്സരം രാവിലെ മുതൽ രാത്രി 7 ന് ഫൈനൽ 

> **Lead Summary:** **വടകര: ** 18-ാമത് സംസ്ഥാന ബീച്ച് വോളിബോൾ ചാമ്പ്യൻഷിപ്പിന് പുറങ്കരയിൽ തുടക്കമായി. സംസ്ഥാന വോളിബോൾ അസോസിയേഷനും ബ്രദേഴ്സ് പുറങ്കരയുമാണ് സംഘടകർ. ഇന്ന് രാവിലെമുതൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങളും ഉച്ചയ്ക്ക് സെമിഫൈനലും രാത്രി 7-ന് ഫൈനലും നടക്കും.

## Article Content

**വടകര: ** 18-ാമത് സംസ്ഥാന ബീച്ച് വോളിബോൾ ചാമ്പ്യൻഷിപ്പിന് പുറങ്കരയിൽ തുടക്കമായി. സംസ്ഥാന വോളിബോൾ അസോസിയേഷനും ബ്രദേഴ്സ് പുറങ്കരയുമാണ് സംഘടകർ. ഇന്ന് രാവിലെമുതൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങളും ഉച്ചയ്ക്ക് സെമിഫൈനലും രാത്രി 7-ന് ഫൈനലും നടക്കും.

ഇന്നലെ രാവിലെ പുരുഷവിഭാഗത്തിലെ മൂന്നുമത്സരങ്ങളും വൈകീട്ട് വനിതാവിഭാഗത്തിലെ നാലുമത്സരങ്ങളും നടന്നു. പുരുഷവിഭാഗത്തിൽ തിരുവനന്തപുരം കാസർകോടിനെയും കൊല്ലം മലപ്പുറത്തെയും വനിതാ വിഭാഗത്തിൽ എറണാകുളം പാലക്കാടിനെയും ആലപ്പുഴ തൃശ്ശൂരിനെയും കോട്ടയം കണ്ണൂരിനെയും പരാജയപ്പെടുത്തി.

കോഴിക്കോട് തിരുവനന്തപുരത്തെ പരാജയപ്പെടുത്തി ക്വാട്ടർഫൈനലിൽ പ്രവേശിച്ചു. ചാമ്പ്യൻഷിപ്പ് ഖത്തർ ചാപ്റ്റർ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ്‌് ആഷിഖ് അഹമ്മദ് ഉദ്ഘാടനംചെയ്തു. കൗൺസിലർ പി.വി. ഹാഷിം അധ്യക്ഷനായി. പി. വിജയ, സതീശൻ, കെ.കെ. മുസ്തഫ, കളത്തിൽ പീതാംബരൻ, കെ.വി. രാമചന്ദ്രൻ, കെ.വി. നിസാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43028/state-beach-volley-the-match-will-be-played-from-7-am-to-7-pm)