---
title: "വടകരയിൽ ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത മോഷ്ടാക്കൾ രക്ഷപ്പെട്ടത് ഇരുചക്രവാഹനങ്ങളിൽ "
english_title: "In Vadakara, the thieves who broke into the temple treasury escaped in two-wheelers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43036/in-vadakara-the-thieves-who-broke-into-the-temple-treasury-escaped-in-two-wheelers"
published_at: "2022-05-16T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6281e7eab4dd4_theft.jpg"
keywords: []
---

# വടകരയിൽ ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത മോഷ്ടാക്കൾ രക്ഷപ്പെട്ടത് ഇരുചക്രവാഹനങ്ങളിൽ 

> **Lead Summary:** **വടകര:** ചോറോട് ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത മോഷ്ടാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് നാട്ടുകാർ. രാമത്ത് പുതിയകാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്താണ് മോഷണം. ഇന്നലെ പുലർച്ചെ ഏകദേശം മൂന്നരമണിയോടെയാണ് മോഷണം നടന്നത്.

## Article Content

**വടകര:** ചോറോട് ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത മോഷ്ടാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്കെന്ന് നാട്ടുകാർ. രാമത്ത് പുതിയകാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്താണ് മോഷണം. ഇന്നലെ പുലർച്ചെ ഏകദേശം മൂന്നരമണിയോടെയാണ് മോഷണം നടന്നത്.

പൂട്ട് തകർക്കുന്ന ശബ്ദംകേട്ട് സമീപത്തെ വീട്ടുകാരെത്തിയപ്പോഴേക്കും മോഷ്ടാക്കൾ ഇരുചക്രവാഹനങ്ങളിൽ രക്ഷപ്പെട്ടു. മുമ്പും ഇവിടെ മോഷണശ്രമമുണ്ടായിട്ടുണ്ട്. പോലീസെത്തി അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43036/in-vadakara-the-thieves-who-broke-into-the-temple-treasury-escaped-in-two-wheelers)