---
title: "മതമൈത്രിക്കൊരു മാതൃക ;  ഓര്‍ക്കാട്ടേരിയിലെ  ഉസ്താദ് കെ.ടി.മുഹമ്മദിന് യാത്രയയപ്പ് നല്‍കി"
english_title: "The locals bade farewell to Ustad KT Mohammad on the recommendation of the Friendship Society"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43043/the-locals-bade-farewell-to-ustad-kt-mohammad-on-the-recommendation-of-the-friendship-society"
published_at: "2022-05-16T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6281ed47a4acb_santosh eramala.jpg"
keywords: []
---

# മതമൈത്രിക്കൊരു മാതൃക ;  ഓര്‍ക്കാട്ടേരിയിലെ  ഉസ്താദ് കെ.ടി.മുഹമ്മദിന് യാത്രയയപ്പ് നല്‍കി

> **Lead Summary:** **ഓര്‍ക്കാട്ടേരി : **നാല്പത് വര്‍ഷമായി ഒരു പ്രദേശത്ത് ഇസ്ലാമതത്തിന്റെ ബാലപാഠം പകര്‍ന്ന് നല്‍കിയ ഉസ്താദ് കെ.ടി.മുഹമ്മദ് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറി പോകുന്നതിനാല്‍ മണവാട്ടി റോഡിലെ സൗഹൃദം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ യാത്രയയപ്പ് നല്‍കി.

## Article Content

**ഓര്‍ക്കാട്ടേരി : **നാല്പത് വര്‍ഷമായി ഒരു പ്രദേശത്ത് ഇസ്ലാമതത്തിന്റെ ബാലപാഠം പകര്‍ന്ന് നല്‍കിയ ഉസ്താദ് കെ.ടി.മുഹമ്മദ് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറി പോകുന്നതിനാല്‍ മണവാട്ടി റോഡിലെ സൗഹൃദം കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ യാത്രയയപ്പ് നല്‍കി.

കെ.കുഞ്ഞിരാമക്കുറുപ്പ് ഓഡിറ്റോറിയത്തില്‍ വടകര ബ്ലോക്ക് വൈസ് പ്രസിദ്ധണ്ട് വി.കെ. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കല്ലേരി മൂസ്സഹാജി പുരസ്‌കാര സമര്‍പ്പണം നടത്തി.

അധ്യാപകനും സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനുമായ എ.പി.കുഞ്ഞിക്കണ്ണന്‍ അനുസ്മരണവും ദേശപ്പെരുമയുടെ ഗ്രന്ഥകാരനായ തില്ലേരി ഗോവിന്ദന്‍ മാസ്റ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.എസ്.സി കെമിസ്ട്രിയില്‍ ഒന്നാം റാങ്ക് നേടിയ കെ. അനുശ്രീ എന്നിവരെ ആദരിച്ചു.

എം.കെ.ഭാസ്‌കരന്‍ ,സിന്ധു . കെ.പി , പറമ്പത്ത് പ്രഭാകരന്‍, തില്ലേരി ഗോവിന്ദന്‍ മാസ്റ്റര്‍, പടിഞ്ഞാറയില്‍ പവിത്രന്‍ ,ഷാജി കസ്തൂരി ക്കുനി, പി.പി. രതീശന്‍ , മഠത്തില്‍ വത്സന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43043/the-locals-bade-farewell-to-ustad-kt-mohammad-on-the-recommendation-of-the-friendship-society)