---
title: "കുട്ടികളില്‍ കവിതാ ആസ്വാദനം വളര്‍ത്തിയെടുത്താല്‍  നല്ല സമൂഹ സൃഷ്ടിയില്‍ പങ്കാളികളാക്കാം: കെ സച്ചിദാനന്ദന്‍"
english_title: "K Sachidanandan says If children develop a taste for poetry, they can become part of a good community: "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43047/k-sachidanandan-says-if-children-develop-a-taste-for-poetry-they-can-become-part-of-a-good-community"
published_at: "2022-05-16T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6281f3f9b6327_saCHI .jpg"
keywords: []
---

# കുട്ടികളില്‍ കവിതാ ആസ്വാദനം വളര്‍ത്തിയെടുത്താല്‍  നല്ല സമൂഹ സൃഷ്ടിയില്‍ പങ്കാളികളാക്കാം: കെ സച്ചിദാനന്ദന്‍

> **Lead Summary:** കോഴിക്കോട്: മനുഷ്യ മനസ്സിനെ വിമലീകരിക്കാന്‍ ഏറ്റവും നല്ല സാഹിത്യ രൂപമാണ് കവിത എന്ന് കവി കെ സച്ചിദാനന്ദന്‍ പറഞ്ഞു. ഇംഗ്ലീഷ് ഗ്രാജുവേറ്റ്‌സ് അസോസിയേഷന്റെ ലാപ്പ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കവിതാവായനയും ആസ്വാദനാലാപനവും കുട്ടികളില്‍ വളര്‍ത്തിയെടുത്താല്‍ ഒരു നല്ലസാമൂഹ സൃഷ്ടിയില്‍ പങ്കാളിയാകുന്ന വിശ്വമാനവരാവാന്‍ അവര്‍ക്കു കഴിയും. അതിനു വേദിയൊരുക്കുന്ന ഇംഗ്ലീഷ് ഗ്രാജുവേറ്റ്‌സ് അഅസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ്, അദ്ദേഹം തുടര്‍ന്നു.

## Article Content

കോഴിക്കോട്: മനുഷ്യ മനസ്സിനെ വിമലീകരിക്കാന്‍ ഏറ്റവും നല്ല സാഹിത്യ രൂപമാണ് കവിത എന്ന് കവി കെ സച്ചിദാനന്ദന്‍ പറഞ്ഞു. ഇംഗ്ലീഷ് ഗ്രാജുവേറ്റ്‌സ് അസോസിയേഷന്റെ ലാപ്പ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കവിതാവായനയും ആസ്വാദനാലാപനവും കുട്ടികളില്‍ വളര്‍ത്തിയെടുത്താല്‍ ഒരു നല്ലസാമൂഹ സൃഷ്ടിയില്‍ പങ്കാളിയാകുന്ന വിശ്വമാനവരാവാന്‍ അവര്‍ക്കു കഴിയും. അതിനു വേദിയൊരുക്കുന്ന ഇംഗ്ലീഷ് ഗ്രാജുവേറ്റ്‌സ് അഅസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ്, അദ്ദേഹം തുടര്‍ന്നു.

വടയക്കണ്ടി നാരായണന്‍ അധ്യക്ഷത വഹിച്ചു. ഗൗരി വി മേനോന്‍, ആര്യ നന്ദ, ഗാര്‍ഗി നന്ദ, ഫാത്തിമത്ത് ഫിദ തുടങ്ങിയവര്‍ സംസാരിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ഹൈസ്‌കൂള്‍, യുപി, എല്‍പി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഇംഗ്ലീഷ് പദ്യം ചൊല്ലല്‍ മത്സരത്തിന് കൊച്ചുനാരായണന്‍, എന്‍ കെ ബാലന്‍ നായര്‍, ഷീബ സുജിത്ത് എന്നിവര്‍ വിധികര്‍ത്താക്കളായി.

തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മീനാക്ഷി അനില്‍ സച്ചിദാനന്ദന്‍ എഴുതിയ 'കാക്റ്റസ്' എന്ന കവിത ആലപിച്ചു. തേവന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദീപക് അരുണ്‍ സച്ചിദാനന്ദന്‍ രചിച്ച 'ഒരു ചെറിയ വെളിച്ചം' എന്ന പുസ്തകത്തിന്റെ ആസ്വാദനം അവതരിപ്പിച്ചു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കുറ്റ്യാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കാദംബരി വിനോദ്, ഉദിനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാളവിക എസ് കുമാര്‍, ചടയമംഗലം ജി എം ജി എച്ച് എസ് എസ് ലെ നീരജ കൃഷ്ണ എന്നിവരും യുപി വിഭാഗത്തില്‍ കാര്‍ത്തികപ്പള്ളി നമ്പര്‍ വണ്‍ യുപി സ്‌കൂളിലെ ഇഷാ തന് വി, വടകര അമൃത പബ്ലിക് സ്‌കൂളിലെ ദേവ മനോജ് എന്നിവരും എല്‍ പി വിഭാഗത്തില്‍ കരിപ്പൊടി എ എല്‍ പി സ്‌കൂളിലെ പൗര്‍ണമിയും ജേതാക്കളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43047/k-sachidanandan-says-if-children-develop-a-taste-for-poetry-they-can-become-part-of-a-good-community)