---
title: "ശിവഗിരി തീര്‍ത്ഥാടന നവതി ആഘോഷം  മലബാര്‍ മേഖല സ്വാഗത സംഘം രൂപീകരിച്ചു"
english_title: "Sivagiri Pilgrimage Navati Celebration Malabar Region Welcome Group formed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43058/sivagiri-pilgrimage-navati-celebration-malabar-region-welcome-group-formed"
published_at: "2022-05-16T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6281fa42e773b_SIVA GIRI PHOTO.jpg"
keywords: []
---

# ശിവഗിരി തീര്‍ത്ഥാടന നവതി ആഘോഷം  മലബാര്‍ മേഖല സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:** **തലശ്ശേരി: ** ശിവഗിരി തീര്‍ത്ഥാടന നവതിയുടെയും , ബ്രഹ്മവിദ്യാലയ കനക ജൂബിലി ആഘോഷത്തിന് മലബാര്‍ മേഖല സ്വാഗത സംഘം രൂപീകരിച്ചു. ശ്രീനാരായണഗുരു മലബാറില്‍ ആദ്യമായി പ്രതിഷ്ഠ നടത്തിയ ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ വെച്ചു ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശിവഗിരി തീര്‍ത്ഥാടനം നവതി ആഘോഷത്തിന്റെയും, ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷത്തിന്റെയും മലബാര്‍ മേഖല സ്വാഗതസംഘം രൂപീകരിച്ചു.

## Article Content

**തലശ്ശേരി: ** ശിവഗിരി തീര്‍ത്ഥാടന നവതിയുടെയും , ബ്രഹ്മവിദ്യാലയ കനക ജൂബിലി ആഘോഷത്തിന് മലബാര്‍ മേഖല സ്വാഗത സംഘം രൂപീകരിച്ചു. ശ്രീനാരായണഗുരു മലബാറില്‍ ആദ്യമായി പ്രതിഷ്ഠ നടത്തിയ ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ വെച്ചു ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശിവഗിരി തീര്‍ത്ഥാടനം നവതി ആഘോഷത്തിന്റെയും, ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷത്തിന്റെയും മലബാര്‍ മേഖല സ്വാഗതസംഘം രൂപീകരിച്ചു.

ശിവഗിരി സന്യാസിവര്യന്‍ സ്വാമി ഗുരുപ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു, വിശാലാനന്ദസ്വാമികള്‍ അധ്യക്ഷത വഹിച്ചു, സ്വാമി പ്രേമാനന്ദ കാര്യ വിവരണങ്ങള്‍ നടത്തി.

വടകര, തലശ്ശേരി, ബത്തേരി, ഇരട്ടി, മാവൂര്‍ എസ്എന്‍ഡിപി യോഗം യൂണിയന്‍ ഭാരവാഹികളും, തലശ്ശേരി ജഗന്നാഥ ക്ഷേത്രം,കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രം, കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രം ഭാരവാഹികളും, വിവിധ ശ്രീനാരായണഗുരു പ്രസ്ഥാനങ്ങളുടെ ഭാരവാഹികളും പങ്കെടുത്തു.

വടകര യൂണിയനില്‍ നിന്ന് എസ് എന്‍ ബോര്‍ഡ് മെമ്പര്‍ ചന്ദ്രന്‍ ചാലില്‍, കൗണ്‍സിലര്‍ ചന്ദ്രന്‍ കല്ലാച്ചി, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ സെക്രട്ടറി സുകേഷ് കല്ലാച്ചി, മുക്കാളി ശാഖ പ്രസിഡന്റ് ഉദയകുമാര്‍ ചോമ്പാല്‍, ജ്ഞാനോദയം ട്രസ്റ്റ് വൈസ് പ്രസിഡണ്ട് കുമാരന്‍ വളയം എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43058/sivagiri-pilgrimage-navati-celebration-malabar-region-welcome-group-formed)