---
title: "മഴക്കാല ദുരിതം; തീരമേഖലയിലെ പ്രശ്‌നപരിഹാരത്തിന് എം.എൽ.എ യോഗം വിളിച്ചു "
english_title: "Monsoon misery; The MLA called a meeting to resolve the coastal issue"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43099/monsoon-misery-the-mla-called-a-meeting-to-resolve-the-coastal-issue"
published_at: "2022-05-16T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62821feccdd7e_rema kk.jpg"
keywords: []
---

# മഴക്കാല ദുരിതം; തീരമേഖലയിലെ പ്രശ്‌നപരിഹാരത്തിന് എം.എൽ.എ യോഗം വിളിച്ചു 

> **Lead Summary:** **വടകര: **എല്ലാ കാലവർഷക്കാലത്തും ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന തീരമേഖലയിലെ പ്രശ്‌നങ്ങൾ മുൻകൂട്ടികാണുന്നതിനും പരിഹാര ശ്രമങ്ങൾക്കുമായി കെ.കെ രമ എം.എൽ.എ ഉന്നതതല യോഗം വിളിച്ചു.

## Article Content

**വടകര: **എല്ലാ കാലവർഷക്കാലത്തും ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന തീരമേഖലയിലെ പ്രശ്‌നങ്ങൾ മുൻകൂട്ടികാണുന്നതിനും പരിഹാര ശ്രമങ്ങൾക്കുമായി കെ.കെ രമ എം.എൽ.എ ഉന്നതതല യോഗം വിളിച്ചു.

വടകര മണ്ഡലത്തിലെ 17 കിലോ മീറ്ററോളം വരുന്ന തീരദേശ മേഖലയിൽ വർഷകാലത്ത് ജനങ്ങൾ കടൽക്ഷോഭത്താൽ ഏറെ ബുദ്ധിമുട്ടുന്നതാണ് കാലങ്ങളായുള്ള കാഴ്ച. ഇതിന് മുൻകൂട്ടി എന്തെല്ലാം പരിഹാരം കാണാം എന്നിതിനെകുറിച്ച് ആലോചിക്കാനാണ് യോഗം.

നാളെ(17-05-2022) വൈകുന്നേരം മൂന്നു മണിക്ക് ഗസ്റ്റ് ഹൗസിൽ യോഗം ചേരും. മുൻസിപ്പൽ ചെയർപേഴ്‌സൺ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, തീരദേശത്തെ വാർഡ് ജനപ്രതിനിധികൾ, ആർ.ഡി.ഒ, തഹസിൽദാർ, തീരദേശ, ഇറിഗേഷൻ, ദുരന്ത നിവാരണസേന ,ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43099/monsoon-misery-the-mla-called-a-meeting-to-resolve-the-coastal-issue)