---
title: "നാളെ മുതൽ; താലൂക്കിലെ മത്സ്യ ബന്ധന യാനങ്ങൾക്കുള്ള പുതിയ മണ്ണെണ്ണ പെർമിറ്റുകൾ വിതരണം "
english_title: "From tomorrow; Issuance of new kerosene permits for fishing vessels in the taluk"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43142/from-tomorrow-issuance-of-new-kerosene-permits-for-fishing-vessels-in-the-taluk"
published_at: "2022-05-16T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62825fd10e54e_boat.jpg"
keywords: []
---

# നാളെ മുതൽ; താലൂക്കിലെ മത്സ്യ ബന്ധന യാനങ്ങൾക്കുള്ള പുതിയ മണ്ണെണ്ണ പെർമിറ്റുകൾ വിതരണം 

> **Lead Summary:** **വടകര: ** മത്സ്യ ബന്ധന പെർമിറ്റുകൾക്കുള്ള സംയുക്ത പരിശോധനയിൽ അർഹത നേടിയ വടകര താലൂക്കിലെ മത്സ്യ ബന്ധന യാനങ്ങൾക്കുള്ള പുതിയ മണ്ണെണ്ണ പെർമിറ്റുകൾ നാളെ മുതൽ വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

## Article Content

**വടകര: ** മത്സ്യ ബന്ധന പെർമിറ്റുകൾക്കുള്ള സംയുക്ത പരിശോധനയിൽ അർഹത നേടിയ വടകര താലൂക്കിലെ മത്സ്യ ബന്ധന യാനങ്ങൾക്കുള്ള പുതിയ മണ്ണെണ്ണ പെർമിറ്റുകൾ നാളെ മുതൽ വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

17, 18 തിയ്യതികളിൽ താലൂക്ക് സപ്ലൈ ഓഫീസിൽ വെച്ചായിരിക്കും വിതരണം.പെർമിറ്റ് ഉടമകൾ ഒറിജിനൽ ആർ സി, ആധാർ കാർഡ് എന്നിവ സഹിതം നേരിൽ എത്തി 105/- രൂപ ഫീസ് അടവാക്കി പെർമിറ്റ് കൈപ്പറ്റേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43142/from-tomorrow-issuance-of-new-kerosene-permits-for-fishing-vessels-in-the-taluk)