---
title: "ഏറാമല ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് തല  ശുചീകരണ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി"
english_title: "Ward level cleaning work has been intensified in Eramala Grama Panchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43148/ward-level-cleaning-work-has-been-intensified-in-eramala-grama-panchayat"
published_at: "2022-05-16T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628264f5a5863_TN RAFEEQ PHOTO.jpg"
keywords: []
---

# ഏറാമല ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് തല  ശുചീകരണ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി

> **Lead Summary:** ഓര്‍ക്കാട്ടേരി: : കൊതുക് ജന്യ ജലജന്യ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ഏറാമല പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ മെമ്പര്‍ ടി. എന്‍ റഫീഖിന്റെ നേതൃത്വത്തില്‍ വാര്‍ഡ് തല ശുചീകരണ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.

## Article Content

ഓര്‍ക്കാട്ടേരി: : കൊതുക് ജന്യ ജലജന്യ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ഏറാമല പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ മെമ്പര്‍ ടി. എന്‍ റഫീഖിന്റെ നേതൃത്വത്തില്‍ വാര്‍ഡ് തല ശുചീകരണ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.

ആരോഗ്യ പ്രവര്‍ത്തകര്‍,കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാ പ്രവര്‍ത്തകര്‍,ഹരിതകര്‍മ്മസേന,മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കാളികളായി. കഴിഞ്ഞ വര്‍ഷം ഡെങ്കിപനി, ജലജന്യ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഹോട്ട്‌സ്‌പോര്‍ട് കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും എലിപനി പ്രതിരോധ ഗുളികയുടെ പ്രാധാന്യത്തെ കുറിച്ച് ശുചീകരണ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ശശി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍ കെ, ജെ. പി. എച് സുമിത, ആശാ പ്രവര്‍ത്തകരായ ലിജിന, പ്രസന്ന, സവിത, എന്നിവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43148/ward-level-cleaning-work-has-been-intensified-in-eramala-grama-panchayat)