---
title: "കൊലയാളി വണ്ടി...അമേയ പ്രകാശിന്റെ ദാരുണ മരണം; വാഹനം ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്ന് മുരളീധരൻ എം പി "
english_title: "Killer car ... Ameya Prakash's tragic death; Muraleedharan MP said the vehicle should be taken into custody immediately"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43213/killer-car-ameya-prakashs-tragic-death-muraleedharan-mp-said-the-vehicle-should-be-taken-into-custody-immediately"
published_at: "2022-05-17T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62832ba8b7b29_amaya.jpg"
keywords: []
---

# കൊലയാളി വണ്ടി...അമേയ പ്രകാശിന്റെ ദാരുണ മരണം; വാഹനം ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്ന് മുരളീധരൻ എം പി 

> **Lead Summary:** **വടകര: **അങ്കമാലി സംസ്‌കൃത സർവകലാശാല കലോത്സവത്തിൽ പങ്കെടുത്തു മടങ്ങവേ വാഹനാപകടത്തിൽ മരിച്ച വടകര സ്വദേശിനിയും പയ്യന്നൂർ പ്രാദേശികകേന്ദ്രത്തിലെ ബിരുദ വിദ്യാർഥിനിയുമായ അമേയ പ്രകാശിന്റെ മരണത്തിനിടയാക്കിയ വാഹനം ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്ന് വടകര എം.പി. കെ. മുരളീധരൻ അങ്കമാലി റൂറൽ എസ്‌.പി.യോട് ആവശ്യപ്പെട്ടു.

## Article Content

**വടകര: **അങ്കമാലി സംസ്‌കൃത സർവകലാശാല കലോത്സവത്തിൽ പങ്കെടുത്തു മടങ്ങവേ വാഹനാപകടത്തിൽ മരിച്ച വടകര സ്വദേശിനിയും പയ്യന്നൂർ പ്രാദേശികകേന്ദ്രത്തിലെ ബിരുദ വിദ്യാർഥിനിയുമായ അമേയ പ്രകാശിന്റെ മരണത്തിനിടയാക്കിയ വാഹനം ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്ന് വടകര എം.പി. കെ. മുരളീധരൻ അങ്കമാലി റൂറൽ എസ്‌.പി.യോട് ആവശ്യപ്പെട്ടു.

പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അങ്കമാലിയിൽ ബസ്‌ ഇറങ്ങി റെയിൽവേ സ്റ്റേഷനിലേക്കു പോകാൻ റോഡ് മുറിച്ചുകടക്കവേ തൃശ്ശൂരിൽനിന്ന്‌ അങ്കമാലിയിലേക്ക് വരുന്ന മിനിലോറി ഇടിക്കുകയായിരുന്നു. അമേയയുടെ ദേഹത്തുകൂടി ലോറിയും പിന്നാലെ വന്ന കാറും കയറിയിറങ്ങി. ഇരുവാഹനങ്ങളും നിർത്താതെ പോവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43213/killer-car-ameya-prakashs-tragic-death-muraleedharan-mp-said-the-vehicle-should-be-taken-into-custody-immediately)