---
title: "ഭിന്നശേഷിക്കാർക്കായി വേറിട്ട പദ്ധതികൾ ശുപാർശചെയ്ത്  ഭിന്നശേഷി വാർഡ് സഭ"
english_title: "Disability Ward Council recommends separate schemes for differently abled"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43355/disability-ward-council-recommends-separate-schemes-for-differently-abled"
published_at: "2022-05-17T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6283b7313bd77_binnasheshi.jpg"
keywords: []
---

# ഭിന്നശേഷിക്കാർക്കായി വേറിട്ട പദ്ധതികൾ ശുപാർശചെയ്ത്  ഭിന്നശേഷി വാർഡ് സഭ

> **Lead Summary:** **വടകര:** നഗരസഭ പരിധിയിലെ ഭിന്നശേഷിക്കാർക്ക് വേണ്ടി ഭിന്നശേഷി സ്പെഷ്യൽ വാർഡ്സഭ. ഇന്ന് രാവിലെ 10.30 ന് നഗരസഭാ സൈക്ലോൺ ഷെൽട്ടറിൽ ചേർന്ന ഭിന്നശേഷി പ്രത്യേക വാർഡ് സഭ യോഗത്തിൽ ഭിന്നശേഷിക്കാരും രക്ഷിതാക്കളുമായി മുന്നൂറിലധികം പേർ പങ്കെടുത്തു. 

## Article Content

**വടകര:** നഗരസഭ പരിധിയിലെ ഭിന്നശേഷിക്കാർക്ക് വേണ്ടി ഭിന്നശേഷി സ്പെഷ്യൽ വാർഡ്സഭ. ഇന്ന് രാവിലെ 10.30 ന് നഗരസഭാ സൈക്ലോൺ ഷെൽട്ടറിൽ ചേർന്ന ഭിന്നശേഷി പ്രത്യേക വാർഡ് സഭ യോഗത്തിൽ ഭിന്നശേഷിക്കാരും രക്ഷിതാക്കളുമായി മുന്നൂറിലധികം പേർ പങ്കെടുത്തു. 

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ.പി പ്രജിത സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സജീവ് കുമാർ അധ്യക്ഷനായി. സ്പെഷ്യൽ വാർഡ് സഭ ഉദ്ഘാടനം ചെയ്തുകൊണ്ട്  ബഹു ചെയർപേഴ്സൺ ശ്രീമതി കെ പി ബിന്ദു  സംസാരിച്ചു. പദ്ധതിയുടെ വിശദീകരണം നഗരസഭാ സെക്രട്ടറി എം കെ ഹരീഷ് നടത്തി. ആശംസകൾ അർപ്പിച്ചുകൊണ്ട് വൈസ് ചെയർമാൻ ശ്രീമതി കെ കെ വനജ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി സിന്ധു പ്രേമൻ, കൗൺസിൽ പാർട്ടി ലീഡർ മാരായ  ശ്രീ എൻ കെ പ്രഭാകരൻ, ശ്രീ അസീസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.  

ഐസിഡിഎസ് സൂപ്പർവൈസർ  ജാസ്മിൻ നന്ദി പറഞ്ഞു. ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്ക് പങ്കാളികളെ കണ്ടെത്താൻ വേണ്ടി മാട്രിമോണിയൽ വെബ്സൈറ്റ്  ആരംഭിക്കുന്നത് ഉൾപ്പെടെയുള്ള  നൂതന നിർദ്ദേശങ്ങളാണ്  ലഭിച്ചത്.

ഭിന്നശേഷിക്കാരുടെ മാതാപിതാക്കൾക്ക്  തൊഴിൽ പരിശീലനം നൽകുക , പ്രത്യേക അയൽക്കൂട്ടങ്ങൾ രൂപീകരിക്കുക , ഡ്രൈവിംഗ് പരിശീലനം നൽകുക , സൈഡ് വീൽ ഘടിപ്പിച്ച  സ്കൂട്ടർ ലഭ്യമാക്കുക  തുടങ്ങിയ നിർദ്ദേശങ്ങളും ഉണ്ടായി . ഭിന്നശേഷി വിദ്യാർഥികൾക്ക് മുഴുവൻ  സ്കോളർഷിപ്പ്, കലോത്സവം, ഉല്ലാസയാത്ര, ഉപകരണങ്ങൾ, മുച്ചക്ര വാഹനങ്ങൾ, പഠനാവശ്യത്തിന് ലാപ്ടോപ്പ്  എന്നിങ്ങനെ വിവിധങ്ങളായ ആവശ്യങ്ങൾ അവർ വാർഡ് സഭയിൽ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43355/disability-ward-council-recommends-separate-schemes-for-differently-abled)