---
title: "ഗ്യാൻ വ്യാപി മസ്ജിദ് അടച്ച് പൂട്ടാനുള്ള വിധിക്കെതിരെ എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി"
english_title: "The SDPI protested against the decision to close the Gyan Vyapi Masjid"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43361/the-sdpi-protested-against-the-decision-to-close-the-gyan-vyapi-masjid"
published_at: "2022-05-17T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6283ba532b995_sdpi.jpg"
keywords: []
---

# ഗ്യാൻ വ്യാപി മസ്ജിദ് അടച്ച് പൂട്ടാനുള്ള വിധിക്കെതിരെ എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **വടകര: **ഗ്യാൻ വാപി മസ്ജിദ് അടച്ച് പൂട്ടാനുള്ള വിധിക്കെതിരെ എസ് ഡി പി ഐ വടകര മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. രാജ്യത്ത് വീണ്ടും ഒരു ബാബരി ആവർത്തിക്കാൻ സംഘപരിവാരത്തിന് വഴി ഒരുക്കുന്ന വിധിയാണിതെന്ന് എസ്ഡിപിഐ മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല പ്രതിഷേധം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു.

## Article Content

**വടകര: **ഗ്യാൻ വാപി മസ്ജിദ് അടച്ച് പൂട്ടാനുള്ള വിധിക്കെതിരെ എസ് ഡി പി ഐ വടകര മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. രാജ്യത്ത് വീണ്ടും ഒരു ബാബരി ആവർത്തിക്കാൻ സംഘപരിവാരത്തിന് വഴി ഒരുക്കുന്ന വിധിയാണിതെന്ന് എസ്ഡിപിഐ മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല പ്രതിഷേധം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു.

രാജ്യത്തെ ജനങ്ങളെ വർഗീയമായി വിഭജിക്കാൻ സംഘപരിവാര കേന്ദ്രങ്ങളിൽ നിന്ന് ഉദ്പാദിപ്പിക്കുന്ന വിദ്വേഷആശയങ്ങൾക്ക് പിന്തുണ കൊടുക്കുകയല്ല കോടതി ചെയ്യേണ്ടതെന്നും രാജ്യത്തെ മതേതര ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കേണ്ട ബാധ്യതയാണ് കോടതികൾക്കുള്ളതെന്നും സംഘപരിവാരത്തിൻ്റെ ഇത്തരം വർഗീയ നീക്കങ്ങൾക്കെതിരെ മുഴുവൻ മതേതര കക്ഷികളും രംഗത്തിറങ്ങണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.

മണ്ഡലം സെക്രട്ടറി കെ വി പി ഷാജഹാൻ, മണ്ഡലം വൈസ് പ്രസിഡന്റ്‌ മാരായഅസീസ് വെള്ളോളി, റൗഫ് ചോറോട്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ബഷീർ കെ കെ, നവാസ് കുന്നുമ്മക്കര, മുൻസിപ്പൽ സെക്രട്ടറി ശറഫുദ്ധീൻ, റിയാസ് എം കെ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43361/the-sdpi-protested-against-the-decision-to-close-the-gyan-vyapi-masjid)