---
title: "ഹരിയാലി ഹരിതകർമസേന ശാസ്ത്രീയ മാലിന്യ സംസ്കരണ രീതി പഠിക്കാൻ ഗോവയിലേക്ക്"
english_title: "Hariyali Haritha Karmasena travels to Goa to study scientific waste management methods"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43365/hariyali-haritha-karmasena-travels-to-goa-to-study-scientific-waste-management-methods"
published_at: "2022-05-17T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6283bdcd0944d_hariyali.jpg"
keywords: []
---

# ഹരിയാലി ഹരിതകർമസേന ശാസ്ത്രീയ മാലിന്യ സംസ്കരണ രീതി പഠിക്കാൻ ഗോവയിലേക്ക്

> **Lead Summary:** **വടകര:**ഹരിയാലി ഹരിതകർമസേന ശാസ്ത്രീയ മാലിന്യ സംസ്കരണ രീതി പഠിക്കാൻ ഗോവയിലേക്ക്. സലിഗാവോയിലുള്ള ഗോവ വേസ്റ്റ് മാനേജ്മെൻറ് കോർപ്പറേഷൻ കീഴിൽ ഏഴ് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന വേസ്റ്റ് ടു എനർജി പ്ലാന്റും പനാജി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എം. ആർ. എഫും വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച ബയോഡൈ ജസ്റ്ററുകളും സന്ദർശിക്കുകയാണ് പഠനയാത്രയുടെ ലക്ഷ്യം.

## Article Content

**വടകര:**ഹരിയാലി ഹരിതകർമസേന ശാസ്ത്രീയ മാലിന്യ സംസ്കരണ രീതി പഠിക്കാൻ ഗോവയിലേക്ക്. സലിഗാവോയിലുള്ള ഗോവ വേസ്റ്റ് മാനേജ്മെൻറ് കോർപ്പറേഷൻ കീഴിൽ ഏഴ് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന വേസ്റ്റ് ടു എനർജി പ്ലാന്റും പനാജി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എം. ആർ. എഫും വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച ബയോഡൈ ജസ്റ്ററുകളും സന്ദർശിക്കുകയാണ് പഠനയാത്രയുടെ ലക്ഷ്യം.

ഗോവയിലെ മാലിന്യ സംസ്കരണ രീതിശാസ്ത്രവും വടകര മുനിസിപ്പാലിലിറ്റി യുടെതും പരസ്പരം ചർച്ച ചെയ്യാൻ ഗോവൻ അധികൃതർ സൗകര്യം ഒരുക്കിയിട്ടുണ്ട്.പിന്നീട് ഗോവയിലെ ഈ മേഖലയിലെ അധികൃതരെ വടകരയിലേക്കും ക്ഷണിക്കും.

ഹരിയാലി ഹരിതകർമ്മസേന അംഗങ്ങളും കൗൺസിലർമാരും അടങ്ങുന്ന എൺപദംഗ സംഘമാണ് യാത്രയിൽ ഉള്ളത്.ഗോവയിലും കേരളത്തിലുമുള്ള സാം ഡ്യു യർ ഇന്നോവഷൻ എന്ന സ്ഥാപനമാണ് ടെക്നോളജി കൈമാറ്റത്തിനും പഠന യാത്രയും കോർഡിനേറ്റ് ചെയ്യുന്നത്.

വടകര റെയിൽവേ സ്റ്റേഷനിൽ നഗരസഭാ ചെയർമാൻ കെ. പി. ബിന്ദു വിൻറെ നേതൃത്വത്തിൽ പഠന സംഘത്തിന് യാത്രയയപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43365/hariyali-haritha-karmasena-travels-to-goa-to-study-scientific-waste-management-methods)