---
title: "കെ.എ.എസ് റാങ്ക് ജേതാവിനെ അനുമോദിക്കാന്‍ കെ കെ രമ എംഎല്‍എ എത്തി"
english_title: "KK RAMA MLA congrajulated to KAS Rank holder "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4337/kk-rama-mla-congrajulated-to-kas-rank-holder"
published_at: "2021-10-09T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6161b9c928aad_KAS RANK HOlder premjith .jpg"
keywords: []
---

# കെ.എ.എസ് റാങ്ക് ജേതാവിനെ അനുമോദിക്കാന്‍ കെ കെ രമ എംഎല്‍എ എത്തി

> **Lead Summary:** **വടകര: **കെ.എ.എസ് പരീക്ഷയില്‍ 28ാം റാങ്ക് നേടിയ വടകരയിലെ എ.കെ പ്രതീഷിനെ കെ.കെ രമ എം.എല്‍.എ വീട്ടിലെത്തി അഭിനന്ദിച്ചു. പുതിയാപ്പ് സ്വദേശിയായ പ്രതീഷ് വടകരയില്‍ ടാക്‌സ് ഓഫിസറാണ്.

## Article Content

**വടകര: **കെ.എ.എസ് പരീക്ഷയില്‍ 28ാം റാങ്ക് നേടിയ വടകരയിലെ എ.കെ പ്രതീഷിനെ കെ.കെ രമ എം.എല്‍.എ വീട്ടിലെത്തി അഭിനന്ദിച്ചു. പുതിയാപ്പ് സ്വദേശിയായ പ്രതീഷ് വടകരയില്‍ ടാക്‌സ് ഓഫിസറാണ്.

ഹയര്‍സെക്കന്‍ഡറി അധ്യാപകനായിരുന്ന ഇദ്ദേഹത്തിന് പിന്നീടാണ് ഇന്‍കംടാക്‌സ് ഓഫിസറായി നിയമനം ലഭിക്കുന്നത്.

കഴിഞ്ഞ മൂന്നുവര്‍ഷമായി കെ.എ.എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പ്രതീഷിന് ആദ്യ ഉദ്യമത്തില്‍തന്നെ റാങ്ക്പട്ടികയില്‍ ഇടംനേടാന്‍ കഴിഞ്ഞു. നാടിന്റെ അഭിമാനമായിമാറിയ പ്രതീഷിന് കെ.കെ രമ എം.എല്‍.എ എല്ലാ ഭാവുകങ്ങളും നേര്‍ന്നു.

വി.ആര്‍ ഉമേഷ്, സി.പി ശിവദാസന്‍, പി.രാജന്‍, ഫൈസല്‍ തയ്യുള്ളതില്‍ എന്നിവര്‍ എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4337/kk-rama-mla-congrajulated-to-kas-rank-holder)