---
title: "കെ-റെയിൽപദ്ധതി ഉപേക്ഷിക്കുന്നതു വരെ ജനകീയ പ്രഷോഭം ശക്തിപ്പെടുത്തണം: എൻ.വേണു"
english_title: "Popular agitation should be intensified till the K-Rail project is abandoned: N. Venu."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43372/popular-agitation-should-be-intensified-till-the-k-rail-project-is-abandoned-n-venu"
published_at: "2022-05-17T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6283c5b2efd09_k rail.jpg"
keywords: []
---

# കെ-റെയിൽപദ്ധതി ഉപേക്ഷിക്കുന്നതു വരെ ജനകീയ പ്രഷോഭം ശക്തിപ്പെടുത്തണം: എൻ.വേണു

> **Lead Summary:** **വടകര: **ശക്തമായ ജനകീയ പ്രക്ഷോഭത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെയാണ് സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടൽ പ്രവർത്തനത്തിൽ നിന്നും സർക്കാർ പിറകോട്ടു പോയതെന്നും സിൽവർലൈൻ പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കുന്നതു വരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർത്തി കൊണ്ടു വരണമെന്നും ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു പ്രസ്താവനയിൽ പറഞ്ഞു.

## Article Content

**വടകര: **ശക്തമായ ജനകീയ പ്രക്ഷോഭത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെയാണ് സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടൽ പ്രവർത്തനത്തിൽ നിന്നും സർക്കാർ പിറകോട്ടു പോയതെന്നും സിൽവർലൈൻ പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കുന്നതു വരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർത്തി കൊണ്ടു വരണമെന്നും ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തിന്റെ പാരിസ്ഥിതിക സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുന്ന ജനവിരുദ്ധ കെ റെയിൽ പദ്ധതിക്ക് പിന്നിൽ വൻ അഴിമതിയാണ് സർക്കാർ ലക്ഷ്യമിട്ടത്.പദ്ധതിക്കെതിരായി നാടെങ്ങും ഉയർന്നു വന്ന വൻ പ്രക്ഷോഭങ്ങളെ ഉരുക്ക് മുഷ്ടി ഉപയോഗിച്ചു അടിച്ചമർത്താൻ സർക്കാർ നടത്തിയ എല്ലാ ശ്രമങ്ങളയും അതിജീവിച്ചാണ് സമരം മുന്നോട്ടു പോയത്.

പാരിസ്ഥിതിക പഠനം എന്തായാലും കെ-റെയിൽ കൊണ്ടു വരുമെന്ന മുഖ്യമന്ത്രിയുടെ ധാർഷ്ട്യം അങ്ങേയറ്റം അപകടകരമാണ് പിടിച്ചു നിൽക്കാൻ വേണ്ടി സർക്കാർ തട്ടി കൂട്ടിയ സംവിധാനംപോലും സർക്കാരിനെ തിരിഞ്ഞു കുത്തുകയാണ് ചെയ്തത്. കല്ലിടലിൽ നിന്നും സർക്കാർ പിറകോട്ടു പോകാൻ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കൂടി ഒരു ഘടകമാണ്.

കല്ലിടൽ മാത്രമല്ല കേരളത്തെ സർവ്വനാശത്തിലേക്ക് കൂപ്പുകുത്തിക്കുന്ന വിനാശകരമായ സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കുന്നതുവരെ പ്രക്ഷോഭം ശക്തമാക്കാൻ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടു വരണമെന്നും എൻ.വേണു പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43372/popular-agitation-should-be-intensified-till-the-k-rail-project-is-abandoned-n-venu)