---
title: "പുതിയ  മന്ദിരം; ഓർമ്മയുടെ അരനൂറ്റാണ്ടിൽ രക്തസാക്ഷി വാസുവിന് പുതിയ സ്മാരക മന്ദിരം"
english_title: "New building; New memorial building for martyr Vasu in the half century of memory"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43433/new-building-new-memorial-building-for-martyr-vasu-in-the-half-century-of-memory"
published_at: "2022-05-18T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62847f7b8727d_mandhiram.jpg"
keywords: []
---

# പുതിയ  മന്ദിരം; ഓർമ്മയുടെ അരനൂറ്റാണ്ടിൽ രക്തസാക്ഷി വാസുവിന് പുതിയ സ്മാരക മന്ദിരം

> **Lead Summary:** **വള്ളിക്കാട്: **പട്ടിണി പാവങ്ങളുടെ കുടികിടപ്പ് അവകാശ സമരത്തിൽ പങ്കെടുത്ത് ജന്മി ഗുണ്ടകളുടെ കൊലക്കത്തിക്കിരയായ രക്തസാക്ഷി വള്ളിക്കാട് വാസുവിന് നാടിന്റെ സ്മരണാഞ്ജലി. 51-ാമത് രക്തസാക്ഷിത്വ വാർഷിക ദിനാചരണം സിപിഐ എം നേതൃത്വത്തിൽ ആചരിച്ചു.

## Article Content

**വള്ളിക്കാട്: **പട്ടിണി പാവങ്ങളുടെ കുടികിടപ്പ് അവകാശ സമരത്തിൽ പങ്കെടുത്ത് ജന്മി ഗുണ്ടകളുടെ കൊലക്കത്തിക്കിരയായ രക്തസാക്ഷി വള്ളിക്കാട് വാസുവിന് നാടിന്റെ സ്മരണാഞ്ജലി. 51-ാമത് രക്തസാക്ഷിത്വ വാർഷിക ദിനാചരണം സിപിഐ എം നേതൃത്വത്തിൽ ആചരിച്ചു.

സിപിഐ എം വൈക്കിലശ്ശേരി ലോക്കൽ കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന വള്ളിക്കാട്ടെ നവീകരിച്ച വാസു സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും രക്തസാക്ഷി ദിനാചരണ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനവും സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ നിർവ്വഹിച്ചു.

കെ ടി ബസാറിലെ വാസു സ്മൃതിമണ്ഡപത്തിൽ ഏരിയാ സെക്രട്ടറി ടി പി ബിനീഷ് പുഷ്പചക്രം അർപ്പിച്ചു. ഏരിയാ കമ്മിറ്റിയംഗം പി പി ചന്ദ്രശേഖരൻ അധ്യക്ഷനായി. പി പി ശ്രീജിത് രക്തസാക്ഷി പ്രതിജ്ഞ ചൊല്ലി. ഏരിയാ കമ്മിറ്റിയംഗങ്ങളായ ആർ ഗോപാലൻ, പി രാജൻ, എ പി വിജയൻ, ടി എം രാജൻ, ലോക്കൽ സെക്രട്ടറി എൻ നിധിൻ തുടങ്ങിയവർ പങ്കെടുത്തു. മധു കുറുപ്പത്ത് സ്വാഗതം പറഞ്ഞു.

വൈകിട്ട് ബാലവാടി ഓവർബ്രിഡ്ജ് കേന്ദ്രീകരിച്ച് റെഡ് വളന്റിയർ മാർച്ചും പ്രകടനവും നടന്നു. ദിനാചരണ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്തു. സോവനീർ പ്രകാശനവും രാജിവച്ച മുസ്ലിം ലീഗ് പ്രവർത്തകനായ യൂസുഫിന് സ്വീകരണവും സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം സ്വീകരിക്കലും എം വി ജയരാജൻ നിർവഹിച്ചു.

രക്തസാക്ഷി വാസുവിന്റെ ഭാര്യ രാധ, ജയരാജനിൽനിന്ന് സ്മരണിക ഏറ്റുവാങ്ങി. നവീകരിച്ച കെട്ടിടത്തിലെ വി കണ്ണൻ മാസ്റ്റർ, എൻ കുഞ്ഞിരാമൻ വൈദ്യർ സ്മാരക ഹാൾ ഉദ്ഘാടനം ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ ലതിക നിർവഹിച്ചു. വള്ളിക്കാട് കുടികിടപ്പ് സമരത്തിൽ പ്രതിയായ കളരിക്കണ്ടി ഇബ്രാഹിം ഹാജിയുടെ കുടുംബത്തെ ചടങ്ങിൽ ആദരിച്ചു.

ഇബ്രാഹിം ഹാജിയുടെ മകളുടെ മകൾ ഫിദ ഫാത്തിമ കെ കെ ലതികയിൽനിന്ന് ആദരവ് ഏറ്റുവാങ്ങി. ചടങ്ങിൽ ടി പി ബിനീഷ് അധ്യക്ഷനായി. പി ശ്രീധരൻ, പി പി ചന്ദ്രശേഖരൻ, എ പി വിജയൻ, ടി എം രാജൻ, കെ പി ഗിരിജ എന്നിവർ സംസാരിച്ചു. ഗായകൻ അലോഷിയുടെ സംഗീത വിരുന്നുമുണ്ടായി. പി പി പ്രജിത് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43433/new-building-new-memorial-building-for-martyr-vasu-in-the-half-century-of-memory)