---
title: "സംസ്ഥാന ബീച്ച് വോളി; ആതിഥേയർക്ക് പുരുഷ-വനിതാ വിഭാഗത്തിൽ കിരീടം "
english_title: "State Beach Volley; The hosts won the men's and women's titles"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43439/state-beach-volley-the-hosts-won-the-mens-and-womens-titles"
published_at: "2022-05-18T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628481e473d1d_volley.jpg"
keywords: []
---

# സംസ്ഥാന ബീച്ച് വോളി; ആതിഥേയർക്ക് പുരുഷ-വനിതാ വിഭാഗത്തിൽ കിരീടം 

> **Lead Summary:** **വടകര: **സംസ്ഥാന വോളിബോൾ അസോസിയേഷനും ബ്രദേഴ്‌സ് പുറങ്കരയും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന ബീച്ച് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജില്ലക്ക് ഇരട്ടക്കിരീടം. പുരുഷ വിഭാഗം മത്സരത്തിൽ ജില്ല ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് കൊല്ലത്തെ പരാജയപ്പെടുത്തി.

## Article Content

**വടകര: **സംസ്ഥാന വോളിബോൾ അസോസിയേഷനും ബ്രദേഴ്‌സ് പുറങ്കരയും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന ബീച്ച് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജില്ലക്ക് ഇരട്ടക്കിരീടം. പുരുഷ വിഭാഗം മത്സരത്തിൽ ജില്ല ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് കൊല്ലത്തെ പരാജയപ്പെടുത്തി.

വനിതാ വിഭാഗത്തിൽ എതിരില്ലാത്ത രണ്ടു സെറ്റുകൾക്ക് ആലപ്പുഴയെ പരാജയപ്പെടുത്തിയാണ് കോഴിക്കോട് ജേതാക്കളായത്.

സമാപന ചടങ്ങിൽ പുരുഷ വിഭാഗം വിജയികൾക്ക് ഒളിമ്പ്യൻ കളത്തിൽ മുകുന്ദൻ സ്മാരക ട്രോഫി ഇ അരവിന്ദാക്ഷനും, വനിതാ വിഭാഗം ടീമിന് പി എസ് രാഘൂട്ടി സ്മാരക ട്രോഫി വോളിബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി സത്യനും വിതരണംചെയ്തു. കളത്തിൽ പീതാംബരൻ അധ്യക്ഷനായി.

രാഘവൻ മാണിക്കോത്ത്, ഇ കെ സുധീർ, ടി എച്ച് അബ്ദുൾ മജീദ്, സി വി വിജയൻ, കെ നസീർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43439/state-beach-volley-the-hosts-won-the-mens-and-womens-titles)