---
title: "22 വർഷങ്ങൾക്ക് ശേഷം പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി "
english_title: "The alumni reunion took place 22 years later"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43468/the-alumni-reunion-took-place-22-years-later"
published_at: "2022-05-18T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62849a2938555_poorvvavidhyarthi.jpg"
keywords: []
---

# 22 വർഷങ്ങൾക്ക് ശേഷം പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി 

> **Lead Summary:** **വില്ല്യാപ്പള്ളി: **കാർത്തികപ്പള്ളി നമ്പർ വൺ യുപി സ്കൂളിൽ 2000 വർഷ കാലയളവിൽ പഠനം പൂർത്തിയാക്കിയ നൂറ്റി അമ്പതോളം വരുന്ന ഏഴാം ക്ലാസുകാരുടെ പൂർവവിദ്യാർത്ഥി സംഗമം 'ഒരു വട്ടം കൂടി' ആഘോഷകരമായി പൂർവ വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ പ്രസ്തുത സ്കൂളിൽ വെച്ച് തന്നെ നടത്തി.

## Article Content

**വില്ല്യാപ്പള്ളി: **കാർത്തികപ്പള്ളി നമ്പർ വൺ യുപി സ്കൂളിൽ 2000 വർഷ കാലയളവിൽ പഠനം പൂർത്തിയാക്കിയ നൂറ്റി അമ്പതോളം വരുന്ന ഏഴാം ക്ലാസുകാരുടെ പൂർവവിദ്യാർത്ഥി സംഗമം 'ഒരു വട്ടം കൂടി' ആഘോഷകരമായി പൂർവ വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ പ്രസ്തുത സ്കൂളിൽ വെച്ച് തന്നെ നടത്തി.

ആ കാലത്ത് ഏഴാം തരത്തിൽ പഠിപ്പിച്ചിരുന്ന അധ്യാപകരെ പൊന്നാടയണിയിച്ചു കൊണ്ട് ഉപഹാരം നൽകി ആദരിച്ചു.സംഗമത്തോടനുബന്ധിച്ചു സ്കൂൾ ക്ലാസ്സ്‌ മുറികളിലേക്ക് ആവശ്യമുണ്ടായിരുന്ന 16 ഫാനുകൾ നിലവിലെ പ്രധാനധ്യാപികയായ നസീമ ടീച്ചറെ ഏല്പിച്ചു.

പൂർവവിദ്യാർത്ഥികൾ ആയ ബവിന,ഡോ:ആശ്വതി,ഷിബിൻ, രാഹുൽ, ഷിംന, രഗിത തുടങ്ങിയവരുടെ പ്രാർത്ഥന ഗാനത്തോടെ തുടങ്ങിയ പരിപാടി പ്രധാനാധ്യാപിക നസീമ ടീച്ചർ ഉത്ഘാടനം നിർവഹിച്ചു.രാഹുൽ സ്വാഗതവും ഷിബിൻ നന്ദിയും പറഞ്ഞു. നൈസാം രാജഗിരി അധ്യക്ഷൻ ആയിരുന്നു.അഡ്മിൻ പാനൽ അംഗങ്ങളായ സിനീഷ്,രജനേഷ്, പ്രിൻഷ,പ്രിയങ്ക,രമ്യ,ബവിന,എന്നിവർ കേക്ക് മുറിച്ചു ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. നിർമൽ, ഷമീമ, ഷിംന എന്നിവർ അധ്യാപകരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43468/the-alumni-reunion-took-place-22-years-later)