---
title: "മാലിന്യമുക്ത വടകര :കടല്‍ കടന്നും  സഹായ ഹസ്തം"
english_title: "The Australian team visited the waste treatment project in vatakara muncipality "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4351/the-australian-team-visited-the-waste-treatment-project-in-vatakara-muncipality"
published_at: "2021-10-09T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6161cbe7915e9_mnalil mohanan .jpg"
keywords: []
---

# മാലിന്യമുക്ത വടകര :കടല്‍ കടന്നും  സഹായ ഹസ്തം

> **Lead Summary:** **വടകര:** സംസ്ഥാനത്തുതന്നെ മാലിന്യസംസ്‌കരണത്തില്‍ മാതൃകാപരമായ നേട്ടം കൈവരിച്ച വടകര നഗരസഭക്ക് സര്‍ക്കുലര്‍ ഇക്കൊണോമിയുടെയും സമുദ്രസംരക്ഷണത്തിന്റെയും ഭാഗമായി ആസ്‌ട്രേലിയയിലെ സിഡ്‌നിയുടെ സഹായഹസ്തം.

## Article Content

**വടകര:** സംസ്ഥാനത്തുതന്നെ മാലിന്യസംസ്‌കരണത്തില്‍ മാതൃകാപരമായ നേട്ടം കൈവരിച്ച വടകര നഗരസഭക്ക് സര്‍ക്കുലര്‍ ഇക്കൊണോമിയുടെയും സമുദ്രസംരക്ഷണത്തിന്റെയും ഭാഗമായി ആസ്‌ട്രേലിയയിലെ സിഡ്‌നിയുടെ സഹായഹസ്തം.

ഏറ്റവും ആധുനിക രീതിയിലുള്ള പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ സംവിധാനത്തിനായി പുതിയ സാങ്കേതിക വിദ്യകള്‍ കൂടി പ്രദാനം ചെയ്ത് അന്താരാഷ്ട്ര തലത്തിലുള്ള 25 കോര്‍പെറേറ്റ് കമ്പനികളുടെ സഹകരണത്തോടെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് ആസ്‌ട്രേലിയയിലെ 'ബെയര്‍ ഫുട് മണ്‍സൂണ്‍ 'കമ്പനി യുടമ മിസ്വിന്‍ മഹേഷ് വടകര നഗരസഭയിലെത്തി.

ഇതേപോലെയുള്ള പദ്ധതി ഇന്ത്യോനേഷ്യ ചെയ്യുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തെതുടര്‍ന്നാണ് വടകരയില്‍ എത്തിയതെന്നും മൂന്ന് മാസം കൊണ്ട് മാലിന്യസംസ്‌കരണത്തിന് ആവശ്യമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി ഫണ്ടിങ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭാ ചെയര്‍മാന്‍ കെ.പി. ബിന്ദു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. പി. പ്രജിത, സെക്രട്ടറി മനോഹര്‍, ഹരിയാലി കോഡിനേറ്റര്‍ മണലില്‍ മോഹനന്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നബീ ലത് എന്നിവര്‍ മുനിസിപ്പാലിറ്റിയിലെ മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ നേരിട്ട് കാണിച്ചുകൊടുക്കുകയും ഹരിതകര്‍മ്മസേന അംഗങ്ങളുമായി സംവദിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4351/the-australian-team-visited-the-waste-treatment-project-in-vatakara-muncipality)