---
title: "പെരുവഴി ദുരിതം; ദേശീയപാത നിർമ്മാണത്തിന് ഓവുചാൽ നികത്തിതോടെ കെ.ടി ബസാർ ദുരിതത്തിൽ "
english_title: "Highway misery; KT Bazaar in distress due to construction of National Highway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43529/highway-misery-kt-bazaar-in-distress-due-to-construction-of-national-highway"
published_at: "2022-05-18T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6284cc0de38c2_vengalam.jpg"
keywords: []
---

# പെരുവഴി ദുരിതം; ദേശീയപാത നിർമ്മാണത്തിന് ഓവുചാൽ നികത്തിതോടെ കെ.ടി ബസാർ ദുരിതത്തിൽ 

> **Lead Summary:** **വടകര:** അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ദേശീയ പാത വികസനം ധ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടയിൽ കൈനാട്ടിക്കും മടപ്പളളിക്കും ഇടയിൽ തീരാദുരിതം. കെ ടി ബസ്സാറിൽ റോഡ് പുഴയായി മാറി. പാതയോരത്തെ രണ്ട് വീടുകളിൽ വെള്ളം കയറി.

## Article Content

**വടകര:** അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ദേശീയ പാത വികസനം ധ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടയിൽ കൈനാട്ടിക്കും മടപ്പളളിക്കും ഇടയിൽ തീരാദുരിതം. കെ ടി ബസ്സാറിൽ റോഡ് പുഴയായി മാറി. പാതയോരത്തെ രണ്ട് വീടുകളിൽ വെള്ളം കയറി.

സ്റ്റുഡിയോ വിശ്വൻ , ടാക്സി ഡ്രൈവർ മോഹനൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ചെറിയ മഴയിൽ തന്നെ സമീപവാസികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത തരത്തിൽ റോഡിൽ വെള്ളം കെട്ടി നിന്നു. ഡ്രൈനേജ് പൂർണമായി നികത്തിയതാണ് വെള്ളം കെട്ടി നിൽക്കാൻ കാരണം.

നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഇന്ന് രാവിലെ ദേശീയ പാത അധികൃതർ സ്ഥലത്തെത്തി. ഉച്ചയോടെ ജെസിബി കൊണ്ടുവന്ന് ഡ്രൈനേജിലെ മണ്ണ് നീക്കി വെളളം ഒഴുക്കിവിടുകയായിരുന്നു. അഴിയൂർ മുതൽ വെങ്ങളം വരെയുള്ള 40.80 കിലോമീറ്റർ ദേശീയ പാതയാണ് പുതുക്കി പണിയുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43529/highway-misery-kt-bazaar-in-distress-due-to-construction-of-national-highway)