---
title: "ആമതോടിന്റെ പാർശ്വഭിത്തിയിടിഞ്ഞു; അടിയന്തിര നടപടിക്ക് എം.എൽ.എയുടെ നിർദേശം "
english_title: "MLA's suggestion for immediate action"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43530/mlas-suggestion-for-immediate-action"
published_at: "2022-05-18T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6284d021b2ad2_rema.jpg"
keywords: []
---

# ആമതോടിന്റെ പാർശ്വഭിത്തിയിടിഞ്ഞു; അടിയന്തിര നടപടിക്ക് എം.എൽ.എയുടെ നിർദേശം 

> **Lead Summary:** **വടകര: **ചോറോട് തീരപ്രദേശത്തെ 17,18 വാർഡുകളിലൂടെ ഒഴുകുന്ന ആമതോടിന്റെ പാർശ്വഭിത്തിയിടിഞ്ഞു. ചൊവ്വാഴ്‌യുണ്ടായ കനത്ത മഴയിലാണ് മതിൽ ഇടിഞ്ഞത്.

## Article Content

**വടകര: **ചോറോട് തീരപ്രദേശത്തെ 17,18 വാർഡുകളിലൂടെ ഒഴുകുന്ന ആമതോടിന്റെ പാർശ്വഭിത്തിയിടിഞ്ഞു. ചൊവ്വാഴ്‌യുണ്ടായ കനത്ത മഴയിലാണ് മതിൽ ഇടിഞ്ഞത്.

തോടിന് ഇരുവശവും നിരവിധി വീടുകൾ സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് കെ.കെ രമ എം.എൽ.എ സ്ഥലം സന്ദർശിച്ചു.

മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥരും പ്രദേശത്തെ വാർഡ് മെമ്പർമാരും സ്ഥലത്തുണ്ടായിരുന്നു. അടിയന്തിരമായി പൊളിഞ്ഞ ഭാഗം പുനർനിർമിക്കാനും, തോടിനോട് ചേർന്ന് വീടുകൾ ഉള്ള സ്ഥലങ്ങളിൽ കോൺക്രീറ്റ് വാൾ നിർമിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാനും എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43530/mlas-suggestion-for-immediate-action)