---
title: "ലാലേട്ടൻ്റെ പിറന്നാൾ; ബേസിക്ക് ലൈഫ് സപ്പോർട്ട് ആൻ്റ് ഫസ്റ്റ് എയ്ഡ് ട്രെയിനിംഗ് പ്രോഗ്രാം   21 ന് വടകരയിൽ"
english_title: "Lalettan's birthday; Basic Life Support and First Aid Training Program 21 at Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43553/lalettans-birthday-basic-life-support-and-first-aid-training-program-21-at-vadakara"
published_at: "2022-05-18T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6284f5f48767b_mohanlal.jpg"
keywords: []
---

# ലാലേട്ടൻ്റെ പിറന്നാൾ; ബേസിക്ക് ലൈഫ് സപ്പോർട്ട് ആൻ്റ് ഫസ്റ്റ് എയ്ഡ് ട്രെയിനിംഗ് പ്രോഗ്രാം   21 ന് വടകരയിൽ

> **Lead Summary:** **വടകര : **മോഹൻലാലിൻ്റെ പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി ആൾ കേരളാ മോഹൻലാൽ ഫാൻസ് ചാരിറ്റബിൾ വെൽവെയർ അസോസിയേഷൻ വടകര ഏരിയ കമ്മിറ്റി വടകര ആശ ഹോസ്പിറ്റലുമായി സഹകരിച്ച് ബേസിക്ക് ലൈഫ് സപ്പോര്‍ട്ട് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

## Article Content

**വടകര : **മോഹൻലാലിൻ്റെ പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി ആൾ കേരളാ മോഹൻലാൽ ഫാൻസ് ചാരിറ്റബിൾ വെൽവെയർ അസോസിയേഷൻ വടകര ഏരിയ കമ്മിറ്റി വടകര ആശ ഹോസ്പിറ്റലുമായി സഹകരിച്ച് ബേസിക്ക് ലൈഫ് സപ്പോര്‍ട്ട് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

ഫാൻസ് പ്രവർത്തകർക്കും പുറത്തുള്ളവർക്കും വിദഗ്ദ്ധ ഡോക്ടർമാർ നയിക്കുന്ന പ്രാഥമിക ജീവൻരക്ഷാ പരിശീലനം നൽകും. വിദഗ്ദ്ധ ഡോക്ടർമാർ നയിക്കുന്ന സർട്ടിഫിക്കറ്റോടു കൂടിയ ട്രെയിനിംഗിൽ അത്യാഹിതങ്ങളിൽ ചെയ്യേണ്ട അത്യന്താപേക്ഷിതമായ കരുതലുകൾ, പ്രാഥമിക ശുശ്രൂഷകൾ.

ബേസിക്ക് ലൈഫ് സപ്പോർട്ട് & ഫസ്റ്റ് എയ്ഡ് ട്രെയിനിംഗ് പ്രോഗ്രാം മെയ് 21 ശനി രാവിലെ 9 മണി മുതൽ വടകര മുൻസിപ്പൽ പാർക്കിൽ നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ പാസിനു വേണ്ടി വിളിക്കുക. 7736107058

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43553/lalettans-birthday-basic-life-support-and-first-aid-training-program-21-at-vadakara)