'കെ.റെയിൽ' കമ്പനിയുടെ രൂപീകരണം തന്നെ ഇടതുപക്ഷ സർക്കാരിന്റെ നവലിബറൽ നയത്തിലേക്കുള്ള ചുവടുമാറ്റം - ജോസഫ് സി മാത്യു

'കെ.റെയിൽ' കമ്പനിയുടെ രൂപീകരണം തന്നെ ഇടതുപക്ഷ സർക്കാരിന്റെ നവലിബറൽ നയത്തിലേക്കുള്ള ചുവടുമാറ്റം -  ജോസഫ് സി മാത്യു
May 18, 2022 09:12 PM | By Vyshnavy Rajan

വടകര : പൊതുജന അഭിപ്രായങ്ങൾ മാനിക്കാതെ കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്ന സിൽവർ ലൈൻ പദ്ധതി ഒരു ചെറിയ ജനവിഭാഗത്തിന്റെ ആവശ്യങ്ങൾ മാത്രം പരിഗണിച്ചു കൊണ്ടാണെന്നും സംസ്ഥാനത്തെ പൊതുഗതാഗത വികസനത്തിന് അത് പരിഹാരമാവില്ല എന്നും ജോസഫ് സി മാത്യു.

എടച്ചേരി കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്ന പൊളിറ്റിക്കൽ -ചാരിറ്റബിൾ സൊസൈറ്റിയായ 'പീപ്പിൾസ് ഫോറം' സംഘടിപ്പിച്ച 'കെ.റെയിൽ- വികസനം, കുടിയിറക്കൽ, പരിസ്ഥിതി' എന്ന പേരിലുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


റെയിൽവേയുടെ വികസനകാര്യത്തിൽ നിന്നും കേന്ദ്രസർക്കാർ സർക്കാർ പിൻവലിഞ്ഞു കൊണ്ട് കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമായ 'കെ.റെയിൽ' എന്ന കമ്പനിയുടെ രൂപീകരണം തന്നെ ഇടതുപക്ഷസർക്കാരിന്റെ നവലിബറൽ നയത്തിലേക്കുള്ള ചുവടുമാറ്റമാണ്. കേരളം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിക്കാതെ വലിയ സാമ്പത്തിക ബാധ്യത കേരളത്തിലെ ജനങ്ങളിലേക്ക് കൈമാറിയുള്ള ഒരു വിറ്റഴിക്കൽ പദ്ധതിയായാണ് ഇതിനെ വിലയിരുത്തേണ്ടത്.

പാരിസ്തികവും-സാമൂഹികവും-സാമ്പത്തികവുമായ ലാഭ-നഷ്ട്ട കണക്കുകളെ പരിഗണിക്കാതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


വിദേശ സാമ്പത്തിക സഹായം ലഭിക്കുന്നു എന്നത് കൊണ്ടുമാത്രം കേരളത്തിലാകമാനം ഉയർന്നുവരുന്ന വിമർശനങ്ങളെയും എതിർപ്പുകളെയും അവഗണിച്ചു പദ്ധതി നടപ്പിലാകുമെന്നുള്ള സർക്കാർ നയം തിരുത്തേണ്ടതാണ് എന്ന് സംവാദത്തിൽ സംസാരിച്ചുകൊണ്ടു വി.ടി ബൽറാം ആവശ്യപ്പെട്ടു.

സിൽവർ ലൈൻ പദ്ധതിയെ കുറിച്ചുള്ള സമഗ്രമായ പുനരാലോചനയും ആവശ്യമെന്നാൽ ആ പദ്ധതി ഉപേക്ഷിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിന്റെ സമഗ്രമായ വികസനത്തിന്റെ ഒരു ഭാഗം മാത്രമാണ് സിൽവർ ലൈൻ പദ്ധതിയെന്നും സംസ്ഥാനത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ അടിസ്ഥാന സൗകര്യങ്ങൾ കാലാനുസൃതമായ വികസനത്തിന്റെ പാതയിലാണെന്നും സംവാദത്തിൽ സംസാരിച്ചുകൊണ്ടു സി.പി.ഐ. നാദാപുരം മണ്ഡലം സെക്രട്ടറി അഡ്വ. പി ഗവാസ് അഭിപ്രായപ്പെട്ടു.


രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രം മുന്നിൽകണ്ടുള്ള പ്രതിഷേധങ്ങളും തെറ്റിദ്ധരിപ്പിക്കലും ജനം തിരിച്ചറിയും ജനങ്ങളെ വിശ്വാസത്തിലെടുത്തു, സാമൂഹിക-സാമ്പത്തിക ആഘാത പഠനങ്ങളെ പരിഗണിച്ചുകൊണ്ട് മാത്രമാണ് സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ടു പോവുകയുളൂ എന്നും അദ്ദേഹം ഉറപ്പു നൽകി.

കെ-റെയിൽ പദ്ധതികളെ കുറിച്ചുള്ള വ്യക്തതയാർന്ന ധാരണകൾ ജനങളുടെ മനസുകളിൽ രൂപപെടുതാനും കൃത്യമായ നിലപാടുകൾ എടുക്കുവാനും സഹായകമാകുമെന്നുള്ള പ്രതീക്ഷയിലാണ് പീപ്ൾസ് ഫോറം സംവാദം സംഘടിപ്പിച്ചത് എന്ന് മോഡറേറ്ററായി സംസാരിച്ച അഡ്വ. എം. സിജു അഭിപ്രായപ്പെട്ടു.


വിഷയാവതരണം കൊണ്ടും ചർച്ചകളിൽ പങ്കുചേർന്നുള്ള ജനപങ്കാളിത്തം കൊണ്ടും സംവാദം വിജയകരമായിരുന്നു. കാലിക്കറ്റ് സർവകലാശാല തലത്തിൽ എംഎസ് സി ഫിസിക്സിൽ ഒന്നാം റാങ്ക് നേടിയ ബി.ആർ.അശ്വനിക്ക് പീപ്പിൾസ് ഫോറംത്തിന്റെ അനുമോദനവും ഇതോടപ്പം നടന്നു.

The formation of 'K Rail' itself is a step towards the neo-liberal policy of the Left government - Joseph C Mathew

Next TV

Related Stories
#cmhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

Apr 23, 2024 11:44 AM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

Apr 23, 2024 10:43 AM

#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

വടകരയിൽ ആദ്യമായി ഒരേ സമയം നൂറ് പേർക്ക് കയറാവുന്ന കൂറ്റൻ ആകാശ...

Read More >>
#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 23, 2024 10:24 AM

#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#DistrictCollector|മോണിറ്റര്‍ ആപ്പ്; കള്ളവോട്ടുകള്‍ തടയാന്‍ കര്‍ശന നടപടി - ജില്ലാ കലക്ടര്‍

Apr 22, 2024 11:06 PM

#DistrictCollector|മോണിറ്റര്‍ ആപ്പ്; കള്ളവോട്ടുകള്‍ തടയാന്‍ കര്‍ശന നടപടി - ജില്ലാ കലക്ടര്‍

തെരഞ്ഞെടുപ്പ് സുതാര്യവും നീതിപൂര്‍വകവുമാക്കാന്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ...

Read More >>
#ldf|കെ കെ. ശൈലജയ്ക്കെതിരെയുള്ള  വക്കീൽ നോട്ടീസ് : ജനരോഷം മറികടക്കാൻ _ എൽ ഡി എഫ് മണ്ഡലം കമ്മിറ്റി

Apr 22, 2024 08:14 PM

#ldf|കെ കെ. ശൈലജയ്ക്കെതിരെയുള്ള വക്കീൽ നോട്ടീസ് : ജനരോഷം മറികടക്കാൻ _ എൽ ഡി എഫ് മണ്ഡലം കമ്മിറ്റി

കുടുംബ ഗ്രൂപ്പുകളിൽ മോർഫ് ചെയ്ത പടങ്ങൾ അയക്കുകയാണെന്നും ഇതിന് പിന്നിൽ വി.ഡി.സതീശനും ഷാഫി പറമ്പിലാണെന്നുമുള്ള ആരോപണവുമായി എം വി ഗോവിന്ദൻ...

Read More >>
#documentrelese|എങ്ങനെ നയിക്കും, എൽഡിഎഫ് വടകര വികസന രേഖ പ്രകാശനം ചെയ്തു

Apr 22, 2024 05:07 PM

#documentrelese|എങ്ങനെ നയിക്കും, എൽഡിഎഫ് വടകര വികസന രേഖ പ്രകാശനം ചെയ്തു

വടകരയുടെ സമഗ്രമായ വികസനത്തിന് ഊന്നൽ നൽകുന്നതാണ് എൽ ഡി എഫിന്റെ വികസന...

Read More >>
Top Stories