---
title: "നീതി തേടി എത്തുന്നവരുടെ അവകാശങ്ങള്‍  ഉറപ്പ് വരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍"
english_title: "human right commission seminar at sp office  at vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4359/human-right-commission-seminar-at-sp-office-at-vatakara"
published_at: "2021-10-09T23:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6161d9b78e845_hrc member byjunadh .jpg"
keywords: []
---

# നീതി തേടി എത്തുന്നവരുടെ അവകാശങ്ങള്‍  ഉറപ്പ് വരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

> **Lead Summary:** വടകര: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും കോഴിക്കോട് ജില്ലാ പോലീസിന്റെയും ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മനുഷ്യാവകാശ സംരക്ഷണവും പോലീസും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

## Article Content

വടകര: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും കോഴിക്കോട് ജില്ലാ പോലീസിന്റെയും ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ മനുഷ്യാവകാശ സംരക്ഷണവും പോലീസും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

വടകര പുതുപ്പണത്തെ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കോൺഫറൻസ് ഹാളിൽ നടന്ന സെമിനാർ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. ബൈജു നാഥ് ഉദ്ഘാടനം ചെയ്തു,.

സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കും പാർശ്വവർക്കരിക്കപെട്ടു പോയവരെയും അശരണർക്കും ആലംബഹീനരും നീതി തേടി വരുന്ന എല്ലാവരുടെയും മനുഷ്യാവകാശം സംരക്ഷിക്കുന്നത് അത്യാവശ്യമാണെന്നും മനുഷ്യാവകാശ സംരക്ഷണം പോലീസുകാർക്കിടയിൽ പ്രചരിപ്പിക്കുന്നതിന് സബ്ഡിവിഷൻ തലത്തിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതാണെന്ന് 'മനുഷ്യാവകാശ കമ്മീഷൻ അംഗം നിർദ്ദേശിച്ചു . ജില്ലാ പോലീസ് മേധാവി. എ ശ്രീനിവാസ് ഐപിഎസ് അദ്ധ്യക്ഷത വഹിച്ചു.

വടകര എൻഡിപിഎസ് അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് ജഡ്ജ് സുരേഷ് ബാബു വിപിഎംക്ലാസെടുത്തു. വടകര താലൂക്ക് ലീഗൽ സർവ്വീസ് സെക്രട്ടറി രഞ്ജിത്ത് എൻ ആശംസകൾ അർപ്പിച്ചു. അഡീഷണൽ എസ് പി പ്രദീപ് കുമാർ എ സ്വാഗതവും നാർക്കോട്ടിക്ക് സെൽ ഡിവൈഎ്‌സ്പി അശ്വകുമാർ കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4359/human-right-commission-seminar-at-sp-office-at-vatakara)