---
title: "ഡി എ സമരം ബസ് തൊഴിലാളി സമരം ചർച്ച അലസി; 23 ന് വീണ്ടും ഉടമകളുമായി ചർച്ച "
english_title: "DA strike bus workers strike discussion lazy; Talk to the owners again on the 23rd"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/43637/da-strike-bus-workers-strike-discussion-lazy-talk-to-the-owners-again-on-the-23rd"
published_at: "2022-05-19T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6285d0b62bc7c_bus.jpg"
keywords: []
---

# ഡി എ സമരം ബസ് തൊഴിലാളി സമരം ചർച്ച അലസി; 23 ന് വീണ്ടും ഉടമകളുമായി ചർച്ച 

> **Lead Summary:** **വടകര: **വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബസ് തൊഴിലാളികൾ പ്രഖ്യാപിച്ച സമരം അവസാനിപ്പിക്കാനുള്ള ചർച്ച അലസി പിരിഞ്ഞു. 23 ന് വീണ്ടും ഉടമകളുമായി ചർച്ച.

## Article Content

**വടകര: **വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബസ് തൊഴിലാളികൾ പ്രഖ്യാപിച്ച സമരം അവസാനിപ്പിക്കാനുള്ള ചർച്ച അലസി പിരിഞ്ഞു. 23 ന് വീണ്ടും ഉടമകളുമായി ചർച്ച.

താലൂക്കിലെ സ്വകാര്യ ബസ് തൊഴിലാളികൾക്ക് 2022 ഏപ്രിൽ വരെയുള്ള ഡി.എ. കുടിശ്ശിക വിതരണം ചെയ്യുക, മുഴുവൻ ബസുകളിലും ക്ലീനർമാരെ നിയമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരസമിതി 25-ന്‌ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ നടത്തിയ ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്.

വടകര താലൂക്ക് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വിളിച്ചുചേർത്ത ചർച്ചയാണ് മാറ്റിയത്. ഉടമസ്ഥ സംഘത്തിന്റെ അഭ്യർഥന മാനിച്ച് 23-ന് വീണ്ടും ചർച്ച നടക്കും.

അതിനാൽ ഇരുപതിന് നടക്കാനിരുന്ന ധർണ മാറ്റിവെച്ചു. യോഗത്തിൽ അസോസിയേഷനെ പ്രതിനിധീകരിച്ച് കെ.കെ. ഗോപാലൻ നമ്പ്യാർ, കെ. പ്രസീദ് ബാബു, കെ. ഗോപാലൻ എന്നിവരും യൂണിയനുകളെ പ്രതിനിധീകരിച്ച് കെ.വി. രാമചന്ദ്രൻ, എ. സതീശൻ, എം. ബാലകൃഷ്ണൻ, ബാബു, ഇ. നാരായണൻ നായർ, മടപ്പള്ളി മോഹനൻ, കെ. പ്രകാശൻ, വിനോദ് ചെറിയത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/43637/da-strike-bus-workers-strike-discussion-lazy-talk-to-the-owners-again-on-the-23rd)