അഴിത്തല കടവ് പാലം സാധ്യത; പൊതുമരാമത്ത് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി

അഴിത്തല കടവ് പാലം സാധ്യത; പൊതുമരാമത്ത് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി
May 19, 2022 02:23 PM | By Kavya N

വടകര: നഗരസഭയിലെ അഴിത്തല വാര്‍ഡും, തുരുത്തിയില്‍, കയ്യില്‍ തുടങ്ങി വാര്‍ഡുകളിലെയും നൂറു കണക്കിന് വിദ്യാര്‍ത്ഥികളും മത്സ്യതൊഴിലാളികളും കൂലി തൊഴിലെടുക്കന്നവരുമടക്കം ദിനേന അഴിത്തല കടവിലെ കടവ്തോണി വഴിയാണ് ഇരുകരകളിലേക്കും യാത്ര ചെയ്യുന്നത്.

വടകര നഗരസഭ അഴിത്തല കടവിലെ കടവ്തോണിയുടെ പ്രവര്‍ത്തനത്തിന് മാസാമാസം മുപ്പതിനായിരത്തിലേറെ രൂപയാണ് പ്രതിഫലമായി നല്‍കുന്നത്. നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും ലക്ഷങ്ങളാണ് ഇത് സംബന്ധമായി വർഷാവർഷം ചെലവഴിക്കുന്നത്.


നാല് പതിറ്റാണ്ടിലേറെയായി നഗരസഭ കടവ് തോണിക്ക് ചെലവഴിച്ച സംഖ്യ ഏതാണ്ട് 1 കോടിയിലേറെ തുകയാണ്. യാതൊരുവിധ സുരക്ഷയുമില്ലാത്ത കടവ്തോണിയിലെ യാത്ര വര്‍ഷകാലത്തും മറ്റും വലിയ പ്രയാസകരമാണ്. പ്രദേശത്തെ ജനങ്ങളുടെ നിരന്തരമായ ആവശ്യമാണ് ഇവിടെ ഒരു പാലം നിര്‍മ്മിക്കുകയെന്നത്.

പാലം നിര്‍മ്മിക്കുന്നതിന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനങ്ങൾ അനവധി നല്‍കിയിട്ടുണ്ട്. അഴിത്തല കടവ് പാലത്തിന്റെ സാധ്യതയെ കുറിച്ച് അന്വേഷിക്കാൻ പി ഡബ്ല്യൂ ഡി വകുപ്പ് ഉദ്യോഗസ്ഥർക്ക് വാർഡ് കൗൺസിലർ ഹാഷിം സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് സൈറ്റ് സന്ദർശിച്ചു.

അഴിത്തല കടവിലെ കടവ്തോണി യാത്രക്ക് അറുതിവരുത്തി പ്രദേശവസികളുടെ യാത്ര സുഗമമാക്കുന്നതിന് പാലം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് കൗൺസിലർ എന്ന നിലയിൽ ഹാഷിം പി വിയുടെ നിരന്തരമായ ഇടപെടൽ നടത്തികൊണ്ടിരിക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് പാലം വിഭാഗത്തിൽ നിന്നും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ, ഒവർസിയർ അടക്കമുള്ള ഉദ്യോഗസ്ഥരും, പ്രദേശവാസികളായ സി പി ഹമീദ്, എ സി നസീർ, പി വി സി അഷ്റഫ്, പി വി റാഷിദ്, കെ അൻസാർ, എ സി നൌഫൽ, ബി ശംസീർ എന്നിവരും അനുഗമിച്ചു.

Possibility of Azhithala Crossing Bridge; Public works officials visited

Next TV

Related Stories
#arrest| വടകരയിൽ വീട്ടമ്മയെ ബോംബ് എറിഞ്ഞ കേസ് : രണ്ടു പേർ അറസ്റ്റിൽ

Apr 19, 2024 12:00 PM

#arrest| വടകരയിൽ വീട്ടമ്മയെ ബോംബ് എറിഞ്ഞ കേസ് : രണ്ടു പേർ അറസ്റ്റിൽ

2023 ഫെ​ബ്രു​വ​രി​യി​ൽ വ​ട​ക​ര പു​തു​പ്പ​ണം ക​റു​ക​പ്പാ​ല​ത്ത് താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യെ ബോ​ബെ​റി​ഞ്ഞ് പ​രി​ക്കേ​ൽ​പി​ച്ച...

Read More >>
#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 19, 2024 11:48 AM

#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 19, 2024 10:18 AM

#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#techFest |ക്വാസോ ലിബറ൦ ടെക് ഫെസ്റ്റ് ആരംഭിച്ചു

Apr 19, 2024 06:42 AM

#techFest |ക്വാസോ ലിബറ൦ ടെക് ഫെസ്റ്റ് ആരംഭിച്ചു

ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന മാഗ്നത്തോൺ, എജുക്കേഷ൯ കോൺക്ളെയ് വ്, ഷാ൪ക്ക് ഹണ്ട് എന്നിവ...

Read More >>
#UDF |  എല്ലാവരെയും ശരിയാക്കാം; ഗവ. കോളെജ് അധ്യാപകന്റെ വിദ്വേഷ പോസ്റ്റ്; പരാതി നല്‍കി  യുഡിഎഫ്

Apr 19, 2024 06:13 AM

#UDF | എല്ലാവരെയും ശരിയാക്കാം; ഗവ. കോളെജ് അധ്യാപകന്റെ വിദ്വേഷ പോസ്റ്റ്; പരാതി നല്‍കി യുഡിഎഫ്

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ചും അണികളെക്കുറിച്ചും വളരെ മോശം പരാമര്‍ശങ്ങളാണ്...

Read More >>
#arrested|പാനൂർ ബോംബ് സ്‌ഫോടനം : വടകര സ്വദേശി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

Apr 18, 2024 11:18 PM

#arrested|പാനൂർ ബോംബ് സ്‌ഫോടനം : വടകര സ്വദേശി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

പാനൂര്‍ ബോംബ് സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയ്ക്കിടെ മടപ്പള്ളിയില്‍നിന്ന് മൂന്നു കിലോ വെടിമരുന്ന്...

Read More >>
Top Stories










News Roundup